തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍സഭയുടെ നേതൃത്വത്തില്‍ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിന്‍വലിച്ചത്. ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ ബാക്കിയുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വോട്ട് ലക്ഷ്യമിട്ടുളള നീക്കം.വിഴിഞ്ഞം സമരത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത് 199 കേസുകളാണ്. ഈ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ പിന്‍വലിക്കാനുളള തീരുമാനം
എല്ലാ കേസുകളും പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേസുകളിലുള്‍പ്പെട്ട 260 പേര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണര്‍ക്കും അപേക്ഷ നല്‍കിയിരുന്നു
എന്നാല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസും മറ്റ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകളും പിന്‍വലിക്കില്ല.സര്‍ക്കാരും ലത്തീന്‍ സഭയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് 157കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: