ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ അതിവേഗം മുന്നോട്ട്. സിഎഎ നടപടിലാക്കി കഴിഞ്ഞ് അടുത്ത ദിവസം തന്നെ വെബ്‌സൈറ്റിലൂടെ നടപടികള്‍ ആരംഭിക്കാന്‍ അവസരം ഒരുക്കിയിരുന്നു. ഒരുചുവടുകൂടി മുന്നോട്ടുവെച്ച് പൗരത്വ ഭേദഗതി നിയമം, 2019 പ്രകാരം അര്‍ഹരായ ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ, indiancitizenshiponline.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘CAA-2019’ എന്ന മൊബൈല്‍ ആപ്പാണ് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. ഈ ആപ്പ് വഴി ഇനി പൗരത്വത്തിനായി അപേക്ഷിക്കാം.
ഇത് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം – https://t.co/Z0BFTYJi8t @HMOIndia @PIB_India pic.twitter.com/NzZRptMvNI
‘CAA-2019’ Mobile App for making application under Citizenship (Amendment) Act, 2019 becomes operational. Applicants can download app from Google play store –https://t.co/T3gQnzle8F
It can also be downloaded from website –https://t.co/Z0BFTYJi8t@HMOIndia @PIB_India pic.twitter.com/NzZRptMvNI
— Spokesperson, Ministry of Home Affairs (@PIBHomeAffairs) March 15, 2024
അടുത്തിടെ, സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹരായ ആളുകള്‍ക്കായി ആഭ്യന്തര മന്ത്രാലയം ഒരു പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്കാണ് ഭാരതം പൗരത്വം നല്‍കുന്നത്.
സമര്‍പ്പിക്കേണ്ട രേഖകള്‍: 1. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ സര്‍ക്കാരുകളിലൊന്നില്‍ അനുവദിച്ച പാസ്‌പോര്‍ട്ടിന്റെ കോപ്പി
2. ഇന്ത്യയിലെ ഫോറിനേഴ്‌സ് റിജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറോ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസറോ അനുവദിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ െറസിഡന്‍ഷ്യല്‍ പെര്‍മിറ്റ്
3. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ സര്‍ക്കാര്‍ അതോറിറ്റികളിലൊന്നിലെ അംഗീകരിച്ച ജനന സര്‍ട്ടിഫിക്കറ്റ്
4. മൂന്ന് രാജ്യങ്ങളിലൊന്നിലെ സര്‍ക്കാര്‍ അതോറിറ്റികള്‍ അനുവദിച്ച സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ വിദ്യാഭ്യാസ രേഖകളോ Advertisement
5. മൂന്ന് രാജ്യങ്ങളിലൊന്നിലെ തിരിച്ചറിയല്‍ രേഖ
6. മൂന്ന് രാജ്യങ്ങളിലൊന്നിലെ സര്‍ക്കാര്‍ അതോറിറ്റികള്‍ അനുവദിച്ച ഏതെങ്കിലും ലൈസന്‍സോ സര്‍ട്ടിഫിക്കറ്റോ
7. മൂന്ന് രാജ്യങ്ങളിലൊന്നിലെ ഭൂമി, കുടികിടപ്പാവകാശ രേഖ
8. അപേക്ഷകരുടെ രക്ഷിതാക്കള്‍, മുത്തച്ഛന്‍/ മുത്തശ്ശി, അവരുടെ മാതാപിതാക്കള്‍ എന്നിവരിലാരെങ്കിലും ഈ രാജ്യങ്ങളില്‍നിന്ന് മുമ്പ് അപേക്ഷിച്ചതിന്റെ രേഖ
9. അതത് രാജ്യങ്ങള്‍ അനുവദിച്ച മറ്റെന്തെങ്കിലും രേഖ. (രേഖകള്‍ കാലാവധി കഴിഞ്ഞവയാണെങ്കിലും പരിഗണിക്കും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: