ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയില്‍ പ്രിന്‍സിപ്പാള്‍ വേദിയിലേക്ക് എത്തുകയും, മൈക്ക് വാങ്ങി ജാസി ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതിയുള്ളൂ, ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നടന്ന പരിപാടിയ്‌ക്കിടയിൽ ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാൾ. ജാസി ഗിഫ്റ്റ് പാടുന്നതിനിടയിൽ പ്രിൻസിപ്പിൾ മൈക്ക് പിടിച്ച് വാങ്ങി വിദ്യാർത്ഥികളെ ശാസിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദിയിൽ നിന്നും ഇറങ്ങിപ്പോയി.
എന്നാൽ, തന്റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പാള്‍ പ്രതികരിക്കുന്നത്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് താൻ ചെയ്തതെന്നും ഉദ്ഘാടകനായ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: