കന്യാകുമാരി (തമിഴ്നാട്): അഴിമതിയുടെയും വൈയിട്ടുവാരലിന്റെയും ചരിത്രമുള്ള ഡിഎംകെ-കോണ്‍ഗ്രസ് ഇന്ത്യാ സംഘത്തിന് തമിഴ്നാടിനെ വികസിത സംസ്ഥാനമാക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ തെക്കന്‍ തീരമായ കന്യാകുമാരിയില്‍ നിന്ന് ഉയര്‍ന്നുവന്ന ഈ തിരമാല ഇനിയും രാജ്യമെമ്പാടും സഞ്ചരിക്കും. ഈ ആവേശത്തില്‍ ഇന്‍ഡി സഖ്യം തകര്‍ന്നടിയുമെന്നും അദേഹം കന്യാകുമാരിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
1991ല്‍ ഞാന്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ‘ഏകതാ യാത്ര’ നടത്തി. ഇത്തവണ ഞാന്‍ കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ യാത്ര ചെയ്തു. ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നവരെ ജമ്മു കശ്മീരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ് എനിക്ക കാണാന്‍ കഴിഞ്ഞത്. തമിഴ്നാട്ടിലെ ജനങ്ങളും അതുതന്നെ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് അദേഹം പറഞ്ഞു.
കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും സ്ത്രീകളോട് മോശമായി പെരുമാറാന്‍ മാത്രമേ അറിയൂവെന്നും. അവര്‍ സ്ത്രീകളെ അടിച്ചമര്‍ത്തിയാണ് പാര്‍ട്ടിയില്‍ വച്ചു പുലര്‍ത്തുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഡിഎംകെ നേതാക്കള്‍ ജയലളിത ജിയോട് ചെയ്തത് എല്ലാവരും ഓര്‍ക്കുന്നുണ്ട്. സ്ത്രീകളോടുള്ള അവരുടെ മനോഭാവം ഇപ്പോഴും അതേപടി തുടരുന്നു, തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതും അതിന് ഉദാഹരണമാണ്.
ഞങ്ങള്‍ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസോ ഡിഎംകെയോ അതിനെ പിന്തുണച്ചില്ല. ഡിഎംകെയും കോണ്‍ഗ്രസും സ്ത്രീവിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതവുമായി ഇടപെടാന്‍ ഇന്‍ഡി സഖ്യത്തിന്റെ ജനങ്ങള്‍ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: