തിരുവനന്തപുരം: ചരിത്ര ഗവേഷകനും കേരളത്തിലെ കമ്മ്യൂണിസ്‌റ്പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ കര്‍ത്താവുമായ ഇ ബാലകൃഷ്ണന്‍ കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയെ കഠിനമായി വെറുത്ത ഒരുസന്ദര്‍ഭം ഫേസ് ബുക്കില്‍ കുറിച്ചു. ചാവശ്ശേരി ബസ്സുതീവെപ്പു കേസില്‍ കമ്മ്യൂണിസ്‌ററ് പാര്‍ട്ടി നടത്തിയ നുണ തന്ത്രം ബോധ്യപ്പെട്ടപ്പൊളായിരുന്നു അത്. പാര്‍ട്ടിപ്രസ്താവനകള്‍ ശരിയാണെന്നു വിശ്വസിച്ചു മറ്റുള്ളവരോട് വാവാദിക്കരുതെന്നെ ഉപദേശത്തോടെയാണ് ബാലകൃഷ്ണന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇ ബാലകൃഷ്ണൻറെ കുറിപ്പ്
ഞാൻ പറയാൻ പോവുന്ന സംഭവം പൂക്കോട് വെറ്റിനറി കോളേജിലെ കൊലപാകത്തെക്കുറിച്ചുകേട്ടപ്പോഴുള്ള എന്റെ ഓർമ്മകളാണ് .ഞാൻ കമ്മ്യൂണിസ്ററ് പാർട്ടിയെ കഠിനമായിവെറുത്ത ഒരുസന്ദർഭം ജയിലിൽവെച്ചായിരുന്നു
.1971 എന്നാണ് എൻറെ ഓർമ്മ .ഞാൻ കൂത്തുപറമ്പ് നിർമ്മലഗിരികോളേജിൽ BA Economics നു ഒന്നാം വര്ഷം ചേർന്നിരുന്നു .ആ കാലത്താണ് അറസ്ററ് നടന്നത് .താവം(കണ്ണൂർ )തൃശ്ശിലേരി (വയനാട് )കോങ്ങാട്(പാലക്കാട് )എന്നീ നക്സൽ കേസ്സുകളിൽ എനിക്കുബന്ധമുണ്ടെന്നു പറഞ്ഞായിരുന്നു അറസ്റ്.
കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ എന്നെ അവർ അടച്ചിരുന്നത് close prison (CP ) എന്നൊരു വാർഡിലായിരുന്നു .അവിടെ പൂട്ടിയിടുകയാണ് പതിവ് .പക്ഷെ എന്നെ അവിടെ തടവിലാക്കിയിരുന്ന കാലത്തു അത് അത്രമോശമായസ്ഥിതിയിലായിരുന്നില്ല .അവിടെ മറ്റു രാഷ്‌ട്രീയ ക്രിമിനൽ കേസുകളിലെ പ്രതികളും ഉണ്ടായിരുന്നു .ആ കൂട്ടത്തിൽ ചാവശ്ശേരി ബസ്സുതീവെപ്പു കേസിലെ പ്രതികളുമുണ്ടായിരുന്നു.
എന്താണ് ചാവശ്ശേരിക്കേസ് ?1970 ജനുവരി 21ന് രാത്രിയില്‍ കെ എസ് ആര്‍ ടിസി ബസ് CPI (M) കാർ പെട്രോള്‍ ഒഴിച്ച് തീവച്ചു. ഒരാള്‍ സംഭവസ്ഥലത്തു തന്നെ വെന്തു മരിച്ചു. ഗുരുതരമായി പൊള്ളലേററ മറ്റു മൂന്നു പേര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ വച്ചു മരിച്ചു.സിപിഎം നടത്തുന്ന KSRTC സമരം വിജയിപ്പിക്കാൻ ജനങ്ങൾ ബസ്സിൽ യാത്രചെയ്യുന്നത് തടയാനുള്ള പൊടിക്കൈ ആയിരുന്നു ഇത് .പക്ഷെ നാലാളുകൾ വെന്തുമരിച്ചത് ന്യയീകരിക്കാൻ വയ്യാതായി .തുടർന്ന് CPI(M) ജില്ലാകമ്മറ്റി ഒരുപ്രസ്താവന പുറപ്പെടുവിച്ചു .അതായത് തീവെച്ചതു കോൺഗ്രസ്സുകാരായിരുന്നെ ന്നും ,സഖാക്കളെ കള്ളക്കേസിൽകുടുക്കി സമരം പരാജയപ്പെടുത്താനുള്ള തന്ത്രമാണ് എന്നുമായിരുന്നു പ്രസ്താവന .നോട്ടീസുരൂപത്തിൽ പുറത്തിറക്കിയ ഈ പ്രസ്താവന ബീഡികമ്പനികളിൽ വിതരണം ചെയ്തു വിശദീകരിക്കുന്ന പണിയാണ് ഞാൻ എടുത്തിരുന്നത് !!!
ജയിലിലെത്തി ചാവശ്ശേരി തടവുകാരുമായി ഞാൻ നല്ലസൗഹൃദത്തിലായി .നോട്ടിസിലെ പ്രസ്താവന പൂർണ്ണമായിവിശ്വസിച്ചിരുന്ന ഞാൻ ചാവശ്ശേരി തടവുകാരോട് ചോദിച്ചു :കഷ്ടം കള്ളക്കേസിൽ ആണല്ലേ നിങ്ങൾ അറസ്റ്ച്ചയ്യപ്പെട്ടതു ?കോൺഗ്രസ്സുകാർ നിങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തി അല്ലെ ?.അപ്പോഴാണ് അവർ സത്യം പറഞ്ഞത് .”ഏയ് അങ്ങിനെയല്ല .അതുപാർട്ടിയെടുത്ത ഒരു തന്ത്രമായിരുന്നു .അത്രയും ആളുകൾ കൊലപ്പെട്ടപ്പോൾ അങ്ങിനെയൊരു സുത്രമേ സാധിക്കുമായിരുന്നുള്ളൂ “എന്റെ ഷോക്ക് വലുതായിരുന്നു .ഞാൻ പിന്നീട് പാർട്ടി നുണകൾ പറഞ്ഞുകൊണ്ടേയിരുന്നപ്പോൾ ഈ തന്ത്രം ഇപ്പോഴും ഓർത്തിരുന്നു . കുട്ടിസഖാക്കളിൽ ചിലരെങ്കിലും പാർട്ടിപ്രസ്താവനകൾ ശരിയാണെന്നു വിശ്വസിച്ചു മറ്റുള്ളവരോട് വാദിക്കാറുണ്ട് ..ആത്മാർഥമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ തന്ത്രങ്ങൾ മനസ്സിലാക്കുന്നത് നന്ന് .പാർട്ടി ക്രൂരതകൾ ചെയ്യുകയും പിന്നീട് നുണകൾ പ്രചരിപ്പിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യും !
https://www.facebook.com/BalakishnanE/posts/pfbid02w79ULDphmQXZui8VoETQYApTeQ3Cde3nAn9A1382xp7kmeA9xuTjxxiA6nrJSUspl
പ്രതികരിക്കാൻ ഇവിടെ എഴുതുക: