കഴക്കൂട്ടം: വോട്ടര്‍മാരെ നേരിട്ട് കാണുന്നതിനും അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും കേട്ടറിഞ്ഞ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ്ചന്ദ്രശേഖര്‍.
വോട്ടര്‍മാര്‍ക്ക് ഇടയില്‍ ഒട്ടും അന്യനല്ലാതെ അവരില്‍ ഒരാളായിട്ടായിരുന്നു വോട്ടര്‍മാരെ കണ്ടത്. വീടുകളില്‍ എത്തിയപ്പോള്‍ സന്തോഷവും അതിലേറെ ആഹ്ലാദവുമായി. കഴക്കൂട്ടം മണ്ഡലത്തിലെ കാര്യവട്ടം വിയ്യാറ്റ് ലക്ഷം വീട് കോളനിയില്‍ എത്തിയ അദ്ദേഹത്തെ വൃദ്ധരും വീട്ടമ്മമാരും യുവാക്കളും കുട്ടികളും അടക്കം നൂറിലേറെ പേരാണ് എതിരേല്ക്കാനായി എത്തിയത്.
ഓരോ വീടുകളും സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖറിനെ ഷാള്‍ അണിയിച്ചും താമരപ്പൂക്കള്‍ നല്‍കിയുമാണ് സ്വീകരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തോളം എംപിയായിരുന്ന ശശി തരൂര്‍ ജയിച്ചു പോയതിനുശേഷം ഈ പ്രദേശത്തുപോലും വന്നിട്ടില്ലെന്നും തങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും വര്‍ഷങ്ങളായി ഇവിടെ കുടിവെള്ളം കിട്ടുന്നില്ലെന്നതുള്പ്പെടെയുള്ള പരാതികള്‍ കേട്ടു മനസ്സിലാക്കിയ അദ്ദേഹം തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ഉടന്‍തന്നെ ചെയ്തു തരാം എന്നും അവര്‍ക്ക് വാഗ്ദാനം നല്കി. ഇത് മോദിജിയുടെ ഗ്യാരണ്ടിയാണെന്നും ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയുകയുള്ളൂവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
കോളനിയിലുള്ള ഷിജു ഭവനില്‍ ഗിരിജയുടെ ചായക്കടയില്‍ നിന്ന് ചായ കുടിച്ച് ഏകദേശം ഒന്നര മണിക്കൂറോളം ചെലവഴിച്ച ശേഷം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: