തിരുവനന്തപുരം: വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് മുന്‍ ദേശീയ കായികവേദി പ്രസിഡന്റ് പദ്മിനി തോമസ്.
എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. കോണ്‍ഗ്രസില്‍നിന്ന് ഒരുപാട് വിഷമങ്ങള്‍ എനിക്ക് നേരിട്ടിട്ടുണ്ട്. മൂന്ന് വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസ് ദേശീയ കായികവേദി പ്രസിഡന്റ് ആയിരുന്നു. കായികവേദിയെ തകര്‍ക്കാന്‍ ഒരാള്‍ നടത്തിയ ശ്രമത്തിനെതിരെ ഞാന്‍ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
മാറിമാറി വന്ന നാല് കെപിസിസി പ്രസിഡന്റുമാര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. ഒരു സുപ്രഭാതത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എന്നെ മാറ്റിയിട്ട് ദേശീയകായികവേദിയെ തകര്‍ക്കാന്‍ ശ്രമിച്ചയാളെ പ്രസിഡന്റാക്കി. നൂറ് മെഡല്‍ പ്രതീക്ഷിച്ച് ഏഷ്യന്‍ ഗെയിംസിന് പോയ നമ്മുടെ കായികതാരങ്ങള്‍ 107 മെഡലുമായാണ് വന്നത്. ബിജെപിയില്‍ ചേര്‍ന്നത് ഒരു സ്ഥാനമാനവും മോഹിച്ചല്ലെന്നും പദ്മിനി തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: