കണ്ണൂര്‍: കേരള സര്‍വ്വകലാശാല കലോത്സവത്തില്‍ വിധികര്‍ത്താവായിരുന്ന പി.എന്‍. ഷാജിയുടെ മരണത്തിനുത്തരവാദി എസ്എഫ്ഐ ആണെന്നും എസ്എഫ്ഐ കലാലയത്തെ കൊലാലയമാക്കി മാറ്റിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് പറഞ്ഞു. മരണപ്പെട്ട ഷാജിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലോത്സവത്തില്‍ സ്വതന്ത്രമായാണ് മത്സരം നടക്കേണ്ടത്. എന്നാല്‍ അതില്‍ പോലും രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി അവരുടെ രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് വിധികര്‍ത്താവിനെ മാര്‍ക്കിടാന്‍ പ്രേരിപ്പിച്ച് മത്സരഫലത്തെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. മരണപ്പെട്ട ഷാജി, അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കാതിരുന്നപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തുകയും ദേഹോപദ്രവം ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് മരണം. ഇക്കാര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. ഇതിന് ഉത്തരവാദികളായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി വേണം. പൊതുസമൂഹം പ്രതികരിക്കണം. എസ്എഫ്ഐ എന്ന സംഘടന ഭീകര സംഘടനയായി മാറിയിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്. രാജന് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
ഗവര്‍ണര്‍ക്ക് പരാതി നല്കി
കണ്ണൂര്‍: പി.എന്‍. ഷാജിയെ മരണത്തിലേക്ക് നയിച്ച രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പരാതി നല്കി. സംഭവത്തിന് പിന്നില്‍ രഹസ്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്ന വിധത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണം. വിഷയത്തില്‍ ഗവര്‍ണറുടെ അടിയന്തര ശ്രദ്ധ പതിയണമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: