Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലയോരവും കടലോരവും മത്സരച്ചൂടില്‍; ആറ്റിങ്ങല്‍ പിടിക്കാനുള്ള ത്രികോണ മത്സരത്തിൽ മുന്നണികൾ

അനീഷ് അയിലം by അനീഷ് അയിലം
Mar 14, 2024, 01:20 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പൊന്‍മുടി മലയോരം മുതല്‍ അഞ്ചുതെങ്ങും വര്‍ക്കല പാപനാശവും കാപ്പിലും വരെയുള്ള കടലോരം വരെ നീണ്ടുകിടക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായ ആറ്റിങ്ങല്‍ കലാപത്തിന് സാക്ഷിയായ മണ്ണ്. ശ്രീനാരായണഗുരുദേവന്റെ സമാധിയുള്ള ശിവഗിരിമഠവും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പരദേവതാ സ്ഥാനമായ തിരുവാറാട്ട് കാവും കടുവാപ്പള്ളിയും അഞ്ചുതെങ്ങ് കോട്ടയും പള്ളിയും പൊന്മുടിയിലെ വനവാസി ക്ഷേത്രങ്ങളും ശാര്‍ക്കര കാളിയൂട്ടും വേങ്കമലയും ഒക്കെയുള്ള മേഖല. കയറും നെയ്‌ത്തും മത്സ്യബന്ധനവും കൃഷിയും തഴപ്പായ നിര്‍മാണവും കശുവണ്ടി ഫാക്ടറിയും നിര്‍മ്മാണ തൊഴിലാളികളും പ്രവാസികളും അടങ്ങുന്ന തൊഴിലാളികളുടെ നാട്.

ആറ്റിങ്ങല്‍ ലോക്‌സഭാമണ്ഡലം പിടിക്കാനുള്ള ത്രികോണ മത്സരത്തിലാണ് എന്‍ഡിഎയും യുഡിഎഫും എല്‍ഡിഎഫും. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമാണ് ചിറയന്‍കീഴായിരുന്ന ലോക്‌സഭാ സീറ്റ് ആറ്റിങ്ങല്‍ മണ്ഡലമായി മാറിയത്.

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലം. ഇതില്‍ ആറ്റിങ്ങലും ചിറയിന്‍കീഴും എസ്‌സി മണ്ഡലങ്ങളും. എല്ലാ മണ്ഡലത്തിലും എല്‍ഡിഎഫ് എംഎല്‍എമാര്‍. നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നും മന്ത്രിയും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശാണ് ജയിച്ചത്. 13,73,827 വോട്ടര്‍മാരാണ് നിലവില്‍ വോട്ടര്‍പട്ടികയിലുള്ളത്. അതില്‍ 6,41,938 പുരുഷന്മാരും 7,31,870 വനിതകളും 19 ട്രാന്‍സ്ജന്‍ഡര്‍മാരുമാണ് പട്ടികയിലുള്ളത്. യുവജനങ്ങളാണ് കൂടുതല്‍.

തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ പഴയ ചിറയിന്‍കീഴ് മണ്ഡലത്തില്‍ 1957 മുതല്‍ 67 വരെ സിപിഎം സ്ഥാനാര്‍ത്ഥികളെയും 1971 മുതല്‍ 89 വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ചു. 1991 ല്‍ ഇടത് നേതാവ് സുശീലാ ഗോപാലന്‍ വിജയിച്ചു. തിരിച്ചുപിടിച്ചതിന് ശേഷമുളള തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം ഇടതിനൊപ്പമായിരുന്നു. തുടര്‍ന്ന് 1996 ല്‍ സമ്പത്തും 1998 മുതല്‍ 2004 വരെ വര്‍ക്കല രാധാകൃഷ്ണനും വിജയിച്ചു. ആറ്റിങ്ങല്‍ ആയതിന് ശേഷം 2009 ലും 2014ലും ഇടതിനൊപ്പം നിന്ന മണ്ഡലം 2019ല്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു. അടൂര്‍ പ്രകാശ് വിജയിച്ചു. ബിജെപി 14.43 ശതമാനം വോട്ട് വര്‍ധിപ്പിച്ച് രണ്ടരലക്ഷത്തിനടുത്തേക്ക് വോട്ടുപിടിച്ച് കരുത്ത് തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ശോഭാസുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്ത് ആയിരുന്നെങ്കിലും 11.18% വോട്ട് കുറവുണ്ടായി.

ഇക്കുറി താമര വിരിയിക്കാന്‍ ബിജെപിയും മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും കഠിന പരിശ്രമത്തിലാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ബിജെപിക്ക് വേണ്ടി കളത്തില്‍. മോദിസര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയുള്ള ആവേശോജ്ജ്വല പ്രചരണം നടന്നുവരികയാണ്. നിലവിലെ എംപിയായ അടൂര്‍ പ്രകാശാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. വര്‍ക്കല എംഎല്‍എ വി. ജോയി ആണ് എല്‍ഡിഎഫിനായി രംഗത്ത് ഉള്ളത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഏറെ മുന്നേറ്റം നടത്തിയിട്ടുണ്ട്. കൂടാതെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും മണ്ഡലത്തെ മാറ്റി മറിച്ചിട്ടുണ്ട്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

Tags: NDAattingalLDFLoksabha Election 2024Modiyude GuaranteeUIDF
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ സര്‍വനാശ ഭരണം; ഒരു വര്‍ഷം നീളുന്ന പ്രക്ഷോഭവുമായി എന്‍ഡിഎ

India

രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രം

അഞ്ജു ബോബി ജോര്‍ജ്ജ് (ഇടത്ത്) മേഴ്സിക്കുട്ടന്‍ (വലത്ത്)
Kerala

കേരളത്തിന്റെ കായിക രംഗം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് അ‌ഞ്ജു ബോബി ജോര്‍ജ്ജും മേഴ്സിക്കുട്ടനും

Kerala

എല്ലാസമരവും വിജയിച്ച ചരിത്രം ഇല്ല ; ഞങ്ങൾ ഇക്യുലാബ് സിന്ദാബാദ് വിളിച്ചു, എല്ലായിടത്തും വിപ്ലവം ജയിച്ചിട്ടുണ്ടോ ? എം വി ഗോവിന്ദൻ

Kerala

കേന്ദ്രസർക്കാർ വരെ അവാർഡ് തന്നു ; ലോകവും , രാജ്യവും അതിശയത്തോടെയല്ലേ നമ്മളെ നോക്കുന്നത് ; പിണറായി

പുതിയ വാര്‍ത്തകള്‍

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies