Categories: India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന ഭീഷണി : തമിഴ്‌നാട് മന്ത്രിക്കെതിരെ ദൽഹിയിൽ എഫ്ഐആർ

സുപ്രീം കോടതി അഭിഭാഷകനായ സത്യരഞ്ജൻ സ്വെയിനിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ

Published by

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരു പൊതു റാലിയിൽ നടത്തിയ ഭീഷണി പരാമർശത്തിന്റെ പേരിൽ തമിഴ്‌നാട് മന്ത്രി ടി.  അൻബരശനെതിരെ ദൽഹി പോലീസ് എഫ്ഐആർ ഫയൽ ചെയ്തു. സുപ്രീം കോടതി അഭിഭാഷകനായ സത്യരഞ്ജൻ സ്വെയിനിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ബുധനാഴ്ച പാർലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി സത്യരഞ്ജൻ എഫ്ഐആർ ഫയൽ ചെയ്തതെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട് സർക്കാരിലെ ഗ്രാമീണ വ്യവസായ വ്യവസായ മന്ത്രി അൻബരശൻ മോദിയെ വെട്ടി നുറുക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു.

-->

നിരവധി പ്രധാനമന്ത്രിമാരെ മുമ്പ് കണ്ടിട്ടുണ്ട്. ഇതുപോലൊരാളെ കണ്ടിട്ടില്ല. ഡിഎംകെയെ ഇല്ലാതാക്കുമെന്ന് ആരെല്ലാം പറഞ്ഞിട്ടുണ്ടോ അവരെല്ലാം ഇല്ലാതായിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് താന്‍ ശാന്തനായിട്ടിരിക്കുന്നത്. മന്ത്രി ആയിരുന്നില്ല എങ്കില്‍ പ്രധാനമന്ത്രിയെ കഷ്ണങ്ങളായി വെട്ടി നുറുക്കിയേനെ എന്നായിരുന്നു അന്‍പരശന്റെ പ്രസ്താവന.

ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മം മഹാമാരി പോലെയാണ്, അതിനെ ഉന്മൂലനം ചെയ്യണമെന്ന് അടുത്തിടെ പ്രസ്താവന നടത്തുകയും വിവാദമാവുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു മന്ത്രി പ്രധാനമന്ത്രിക്കെതിരെ വധ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by