ഇടുക്കി: ചിന്നക്കനാലിൽ 301 കോളനിയിൽ കാട്ടാന ആക്രമണം. പ്രദേശത്തെ വീടുകളും വീട്ടു സാധനങ്ങളും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഏതാനും മാസങ്ങൾക്ക് മു്മ്പ് ആനയിറങ്കൽ ഡാമിൽ വള്ളം മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് തകർത്തത്.
കാട്ടാനയുടെ ആക്രമണ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആക്രമണം നടത്തിയത് ചക്കക്കൊമ്പനാണെന്ന് പ്രദേശവാസികൾ പറയുന്നു. ആന പ്രദേശത്ത് ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വേനൽ കടുത്തതോടെ മൂന്നാറിൽ വിവിധയിടങ്ങളിൽ കാട്ടാന ആക്രമണം പതിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: