വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഐഎസ്ആർഒ. അസിസ്റ്റന്റ്, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണ യൂണിറ്റായ പ്രീമിയർ സയന്റിഫിക് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ട് തസ്തികകളിലേക്കും യുവാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്.
അസിസ്റ്റന്റ് തസ്തികയിലേക്ക് 10 ഒഴിവുകളും ജൂനിയർ പേഴ്സണൽ അസിസ്റ്റന്റിന്റെ ആറ് ഒഴിവുകളുമാണ് ഉള്ളത്. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ 6.32 സിജിപിഎയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനാകുക. അപേക്ഷകർ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരായിരിക്കണം.
അസിസ്റ്റന്റ് അല്ലൈങ്കിൽ ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിതരാകുന്ന ഉദ്യോഗാർത്ഥികൾ പേ മാട്രിക്സിന്റെ ലെവൽ-4 അടിസ്ഥാനമാക്കി 25,000 രൂപ മുതൽ 81,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഡിപ്പാർട്ട്മെന്റൽ ഹൗസിംഗ്, ട്രാൻസ്പോർട്ട് സൗകര്യം എന്നിവ ലഭിക്കാത്തവർക്ക് ഡിയർനസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, പോസ്റ്റിംഗ് എന്നിവ ലഭ്യമാകും. എഴുത്ത്-നൈപുണ്യ പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി മാർച്ച് 31-ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: