തിരുവനന്തപുരം: കേരളത്തില്‍ ഭക്ഷ്യവിള കൃഷി വ്യാപിപ്പിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ ഭക്ഷ്യ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാവ്യതിയാനവുംകൃഷിയോടുള്ള അശാസ്ത്രീയ സമീപനവും അടക്കമുള്ള പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഗൗരവതരമാണ് ഇടപെടലാണ് വേണ്ടത്.
കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടനുഭവിച്ച മുന്‍തലമുറ ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിച്ചാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറിയത്. നെല്ലും കപ്പയും പച്ചക്കറികളും കേരളത്തിനനുയോജ്യമായ പയറുവര്‍ഗങ്ങളും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിലൂടെയേ ആസന്നമായ പ്രതിസന്ധി മറികടക്കാനാവു.
കേരളത്തില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് നെല്‍കര്‍ഷകരാണ്. കാര്യമായ ലാഭം നെല്‍കൃഷിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന സ്ഥിതി നിലനില്‍ക്കെത്തന്നെ, കൊയ്ത്തും മെതിയും നെല്ലു സംഭരണവുമൊക്കെ എല്ലാ സീസണിലും പ്രശ്ന കലുഷിതമാകുന്നു. കര്‍ഷകരോട് ശത്രുതാ മനോഭാവമാണോ എന്നു പോലും സംശയിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
വിത്തു പാക്കറ്റുകള്‍ നല്കുന്നതില് ഒതുങ്ങുന്നു പച്ചക്കറി കൃഷിപ്രോല്സാഹനം. കൃഷി ഭവനുകള്‍ വഴി വിതരണം ചെയ്യുന്ന തൈകളും വളവുമൊക്കെ ചില കൈകളില്‍ മാത്രമാണ് എത്തിച്ചേരുന്നതെന്ന പരാതി വ്യാപകമാണ്. കൃഷിയെ സംരക്ഷിക്കുന്നതില്‍ ഗൗരവതരമായ ഇടപെടലല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: