കുവൈറ്റ് സിറ്റി: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് കര്‍ക്കശ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ച് കുവൈറ്റ്. ദീര്‍ഘകാലമായി നിർത്തി വച്ചിരുന്ന സന്ദര്‍ശക വിസകള്‍ ഇക്കഴിഞ്ഞ മാസമാണ് രാജ്യം പുനരാരംഭിച്ചത്.
മേലില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ കുവൈറ്റ് ദേശീയ വിമാനത്തില്‍ തന്നെ മടക്കയാത്രയ്‌ക്കുള്ള ടിക്കറ്റ് എടുക്കണം. വിസിറ്റ് വിസ റസിഡന്റ് വിസയാക്കില്ലെന്ന സത്യവാങ്ങ്മൂലം , സ്വകാര്യ ആശുപത്രികളില്‍ മാത്രം ചികിത്സിച്ചോളാം എന്നീ നിബന്ധനകളും പാലിക്കണം.
ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള വിദേശികള്‍ക്കാണ് ജീവിത പങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവരെ ഫാമിലി വിസിറ്റ് വിസയില്‍ കൊണ്ടുവരാനാവുക 2.1 ലക്ഷം രൂപ ശമ്പളമുള്ളവര്‍ക്ക് ജീവിത പങ്കാളിയുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെക്കും കൊണ്ടുവരാം.
ഫാമിലി വിസിറ്റ് വിസക്കു പുറമെ ടൂറിസ്റ്റ് വിസ, കമേഴ്‌സ്യല്‍ വിസിറ്റ് വിസ എന്നിവയും പുനസ്ഥാപിച്ചിട്ടുണ്ട്. വിസ കാലാവധിക്കുള്ളില്‍ മടങ്ങിപ്പോയില്ലെങ്കില്‍ കര്‍ക്കശനിയമനടപടികള്‍ സ്വീകരിക്കുമെന്ന് കുവൈറ്റ് വിക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: