കോട്ടയം: കരിക്കിനിത് നല്ല കാലം. കര്‍ഷകനും തേങ്ങയായി വില്ക്കുന്നതിനേക്കാള് ലാഭം കരിക്കായി വില്‍ക്കുന്നതാണ്.
നമ്മുടെ നാട്ടിലെ തെങ്ങിന് തോപ്പുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ വന്ന് മൊത്തക്കച്ചവടക്കാര്‍ കരിക്കു വെട്ടി കൊണ്ടുപോകും. ഒന്നിന് 20-25 രൂപയും ലഭിക്കും. മറ്റൊരു തലവേദനയുമില്ല. തേങ്ങയാണെങ്കില്‍ ഇടാന്‍ ആളെ തപ്പണം, പൊതിക്കണം, മൊത്തക്കച്ചവടക്കാരനെ കണ്ടെത്തണം. എന്നാലും വലിയ തേങ്ങക്കുപോലും 18 -20 രൂപയില്‍ കൂടുതല്‍ കിട്ടില്ല.
കര്ഷകന് 20 രൂപയാണ് കിട്ടുന്നതെങ്കിലും വഴിയോരവില്‍പ്പനക്കാരന് 50 രൂപ കൊടുത്താലേ ഒരു കരിക്കിന്റെ രുചിയറിയാനാവൂ.
നാം റോഡരികില്‍ കാണുന്ന കരിക്കുവില്പ്പനക്കാര് ഒരു ശൃംഖലയുടെ കണ്ണി മാത്രമാണ് . അവരില്‍ പലരും ജോലിക്കാര്‍ മാത്രവും. ഒരു മൊത്തക്കച്ചവടക്കാരന് അവര്‍ക്കു പിന്നിലുണ്ടാവാം. ഓരോ വില്‍പ്പനശാലയിലും ലോറിയില്‍ കരിക്കെത്തിച്ച് അവര്‍ മടങ്ങും. ജോലിക്കാരന്റെ ശമ്പളം കഴിച്ച് ബാക്കി ആ കച്ചവടക്കാരന് എത്തും. കച്ചവടക്കാരില്‍ നിന്ന് കരിക്ക് വിലക്കെടുത്ത് നേരിട്ടു വില്‍ക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: