തിരുവനന്തപുരം : വിവാദമായ കേരളസര്‍വകലാശാല യുവജനോത്സവത്തിന്റെ വിധി കര്‍ത്താവ് മരിച്ച നിലയില്‍. മാര്‍ഗ്ഗം കളിയുടെ വിധി കര്ത്താക്കളില് ഒരാളായ കണ്ണൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. താന്‍ നിരപരാധിയെന്ന് കാണിച്ച് കുറിപ്പും പോലീസിനു ലഭിച്ചു.
ഷാജി ഉള്‍പ്പെടെ വിധികര്‍ത്താക്കള്‍ കോഴവാങ്ങി എന്നു പറഞ്ഞ് പോലീസ് കേസ് എടുത്തിരുന്നു. ഷാജിയോട് നാളെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
കേരള സർവകലാശാല യുവജനോത്സവത്തിൽ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് ഷാജി ഉൾപ്പെടെ 3 പേർ അറസ്റ്റിലായിരുന്നു. ഷാജിക്കു പുറമേ പരിശീലകനും ഇടനിലക്കാരനുമെന്നു കരുതുന്ന കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി.സൂരജ് (33) എന്നിവരെയാണ് സംഘാടകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷാജിയുടെ ഫോണിലേക്ക് ജോമെറ്റും സൂരജും പലതവണ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. മത്സരശേഷം ജോമെറ്റ്, സൂരജ്, സോനു എന്നിവരെ യൂണിവേഴ്സിറ്റി കോളജിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെ തട്ടിപ്പു പുറത്തായെന്നാണ് സംഘാടകർ പറയുന്നത്.
എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞവരെ ജയിപ്പിക്കാത്തതിനുള്ള പ്രതികാരമായി കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നായിരുന്ന വിധികര്‍ത്താക്കളുടെ നിലപാട്. എസ് എഫ് ഐ നേതാക്കള്‍ കയ്യേറ്റം ചെയ്തതായും ആരോപണം ഉണ്ടായിരുന്നു
ക്കാ താല്പര്യമില്ലാത്തതവര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: