തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള ഏക സാഹിത്യ പുരസ്കാരമായ മലയിന്‍കീഴ് മാധവകവിയുടെ നാമധേയത്തിലുള്ള ‘മാധവമുദ്ര പുരസ്കാരം’ മുന്‍ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ആര്. രാമചന്ദ്രനായര്ക്ക്. 25,001 രൂപയും പ്രത്യേകം രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഭാഷാസാഹിത്യ, സാംസ്കാരിക തലങ്ങളില്‍ തുല്യതയില്ലാത്ത സംഭാവനകള്‍ നല്കിയ വ്യക്തിയാണ് തുളസീവനം ആര്. രാമചന്ദ്രന് നായര്‍.
2024 ഏപ്രില്‍ 1 ന് തിരുവനന്തപുരം മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ നടക്കുന്ന മാധവ സാഹിത്യ സന്ധ്യയില്‍ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: