Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരിലെ കഫേയിലെ ബോംബ് സ്ഫോടനത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ ഐഎ; പ്രതിയും സംഘാംഗങ്ങളും വിദഗ്ധരായ തീവ്രവാദികള്‍

ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 10:29 pm IST
in India
സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ രാമേശ്വരം കഫേയില്‍ ബോംബ് സ്ഫോടനം നടത്തിയ യുവാവ് (ഇടത്ത്) ബെംഗളൂരുവിലെ ബസില്‍ കയറി സീറ്റില്‍ ഇരിക്കാന്‍ പോകുന്ന യുവാവ് (വലത്ത്)

സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ രാമേശ്വരം കഫേയില്‍ ബോംബ് സ്ഫോടനം നടത്തിയ യുവാവ് (ഇടത്ത്) ബെംഗളൂരുവിലെ ബസില്‍ കയറി സീറ്റില്‍ ഇരിക്കാന്‍ പോകുന്ന യുവാവ് (വലത്ത്)

ബെംഗളൂരു : ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു. നേരത്തെ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി വാര്‍ത്ത ഉണ്ടായിരുന്നു. കര്‍ണാടകത്തിലെ ബെല്ലാരി ജില്ലയില്‍ നിന്ന് സയ്യദ് ഷബീര്‍ എന്ന ഒരാളെ പിടികൂടിയെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതിയെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും എന്‍ഐഎ സമൂഹമാധ്യമമായ എക്സില്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു സമൂഹമാധ്യമപോസ്റ്റില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്തുവിട്ട എന്‍ഐഎ ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് എട്ടിന് എന്‍ഐഎ പുറത്തുവിട്ട പ്രതിയുടെ വീഡിയോ:

NIA seeks citizen cooperation in identifying the suspect linked to the #RameswaramCafeBlastCase.
📞 Call 08029510900, 8904241100 or email to [email protected] with any information.
Your identity will remain confidential. #BengaluruCafeBlast pic.twitter.com/l0KUPnoBZD

— NIA India (@NIA_India) March 8, 2024

രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലുള്ളവര്‍ വിദഗ്ധരായ തീവ്രവാദികള്‍

മാര്‍ച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ ഐഇഡി സ്ഫോടനം നടന്നത്. പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് എന്‍ഐഎയ്‌ക്ക് വിടുകയായിരുന്നു. പ്രതി രാമേശ്വരം കഫേയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കൊണ്ടു വയ്‌ക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് അന്വേഷണത്തില്‍ ഇയാള്‍ ശിവമൊഗ്ഗയിലെ ഐഎസ്ഐഎസ് രഹസ്യ ഗ്രൂപ്പില്‍ പെട്ട യുവാവാണെന്ന് ബെംഗളൂരു പൊലീസ് ഊഹിച്ചിരുന്നു. പക്ഷെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറാന്‍ എന്‍ഐഎയ്‌ക്ക് ആയിട്ടില്ല. അത്ര വിദഗ്ധമായാണ് സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതത്രെ.

ബെംഗളൂരു, ബെല്ലാരി, കല്‍ബുറഗി….പ്രതികള്‍ ഇരുളില്‍

രാമേശ്വരം കഫേയില്‍ ഉച്ചയ്‌ക്ക് 12.58ന് സ്ഫോടനം നടത്തിയ ശേഷം തൊപ്പി വെച്ച ഈ യുവാവ് രാത്രി 8.58ന് ബെല്ലാരിയില്‍ എത്തിയതായി ബസുകളില്‍ നിന്നും വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. പക്ഷെ ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബെല്ലാരിയിലെ പള്ളികള്‍ക്കുള്ളിലാണ് പ്രതി ഒളിച്ചിരിക്കുന്നതെന്നും ഇവിടെ റെയ്ഡ് നടത്താന്‍ എന്‍ഐഎയെ അനുവദിക്കണമെന്നും കര്‍ണ്ണാടകയിലെ ഒരു നേതാവ് പ്രസ്താവന നടത്തിയത് വന്‍ വിവാദമായിരുന്നു.

ബല്ലാരിയില്‍ വെച്ച് ഈ യുവാവ് മറ്റൊരു ചെറുപ്പക്കാരനുമായി കൂടിക്കാഴ്ച നടത്തിയെന്നും അതിന് ശേഷം കല്‍ബുര്‍ഗിയിലേക്ക് മറ്റൊരു ബസില്‍ കയറിപ്പോയതായും സിസിടിവി ദൃശ്യങ്ങള്‍ പറയുന്നു. ബോംബ് സ്ഫോടനം നടത്തിയ യുവാവ് കൂടിക്കാഴ്ച നടത്തിയ യുവാവിനെയാണ് മാര്‍ച്ച് 13 ചൊവ്വാഴ്ച എന്‍ഐഎ പിടികൂടിയതെന്നും വാര്‍ത്ത പരന്നിരുന്നു. ഇത് എന്‍ഐഎ നിഷേധിച്ചിരിക്കുകയാണ്.

വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പ്രതിഫലം നല്‍കുന്ന പോസ്റ്റ്:

NIA announces cash reward of 10 lakh rupees for information about bomber in Rameshwaram Cafe blast case of Bengaluru. Informants identity will be kept confidential. pic.twitter.com/F4kYophJFt

— NIA India (@NIA_India) March 6, 2024

ബോംബ് സ്ഫോടനം നടത്തിയ യുവാവിനെക്കുറിച്ച് വിവരം ലഭിക്കാന്‍ 2023 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന ബെല്ലാരിയിലെ നാലംഗ ഐഎസ്ഐഎസ് സംഘത്തിലെ ചെറുപ്പക്കാരെ എന്‍ഐഎ മാര്‍ച്ച് 6 മുതല്‍ 9 വരെ ചോദ്യം ചെയ്തിരുന്നു. 2020നും 2023നും ഇടയില്‍ ബെംഗളൂരു പൊലീസും എന്‍ഐഎയും ശിവമൊഗ്ഗയില്‍ ഒരു ഐഎസ്ഐഎസ് രഹസ്യസംഘത്തെ പിടികൂടാന്‍ ശ്രമിച്ചതിനിടയില്‍ രക്ഷപ്പെട്ട രണ്ട് യുവാക്കളില്‍ ഒരാളായിരിക്കാം രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ എന്നാണ് കരുതുന്നത്. അബ്ദുള്‍ താഹ മതീന്‍, മുസ്സാവിര്‍ ഹുസ്സൈന്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്ന ഈ ചെറുപ്പക്കാര്‍.

ഐഡി മറച്ചുപിടിച്ചും രഹസ്യമായി ആശയവിനിമയം നടത്തിയും സംഘാംഗങ്ങള്‍

രാമേശ്വരം കഫേയില്‍ കൃത്യം നിര്‍വ്വഹിച്ച ആളെക്കുറിച്ചും അതിന് സഹായികളായി നിന്നവരെക്കുറിച്ചും ഒരു വിവരവും ലഭിക്കാതിരിക്കുന്നതിന് കാരണമുണ്ട്. കുറ്റവാളികള്‍ അത്രയ്‌ക്ക് വൈദഗ്ധ്യമുള്ളവരാണ്. അവര്‍ അവരുടെ തിരിച്ചറിയല്‍ രേഖകളും അടയാളങ്ങളും അങ്ങേയറ്റം രഹസ്യമാക്കിവെക്കുന്നതില്‍ വിജയിച്ചവരാണ്. അതുപോലെ ഈ സംഘാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നത് അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെയാണ്. ആ ശൃംഖലയ്‌ക്കുള്ളിലേക്ക് നുഴഞ്ഞു കയറാന്‍ എന്‍ഐഎക്കോ ബെംഗളൂരു പൊലീസിനോ ആവുന്നില്ല. തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതില്‍ അത്രയ്‌ക്ക് പരിചയസമ്പന്നരാണ് ഈ യുവാക്കള്‍.

 

 

Tags: terrorismRameswaramcafeblastBengalurucafeblastBallarishivmoggaISIS module
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.