Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു സ്‌ഫോടനം: പ്രതിയുമായി ഇടപഴകിയ ആള്‍ കസ്റ്റഡിയില്‍

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 09:53 pm IST
in India

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനക്കേസില്‍ പ്രതിയുമായി ഇടപഴകിയയാള്‍ കസ്റ്റഡിയിലെന്ന് സൂചന. ദേശീയ അന്വേഷണ ഏജന്‍സിയുടേയും (എന്‍ഐഎ) സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസിന്റേയും (സിസിബി) സംയുക്ത സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സയിദ് ഷാബിര്‍ എന്ന പേരുള്ള ആളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും എന്‍ഐഎ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. ബെംഗളൂരുവിലെ വളരെ പ്രശസ്തമായ ഭക്ഷണശാലയാണിത്. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു. അന്വേഷണ ഏജന്‍സി പ്രതിയെന്ന് സംശയിക്കുന്നയാള്‍ വിവിധ ബസുകളില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. നേരത്തെ ഇയാള്‍ ബെല്ലാരിയിലേക്ക് യാത്ര ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവിട്ടതില്‍ ഉണ്ടായിരുന്നു.

ബെല്ലാരിയിലെത്തിയ പ്രതി എങ്ങോട്ട് പോയെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ബെല്ലാരിയിലെത്തിയപ്പോള്‍ ഷാബിര്‍ പ്രതിയുമായി ഇടപഴകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് ബെല്ലാരിയില്‍ നിന്ന് ഇയാള്‍ പൂനെയിലേക്ക് കടന്നതായി എന്‍ഐഎ സംശയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ എങ്ങനെയാണ് പൂനെയില്‍ എത്തിയതെന്ന് വ്യക്തമല്ല. മാര്‍ച്ച് ഒന്നിന് രാത്രിയില്‍ കര്‍ണാടകയിലെ ഗോകര്‍ണത്തേക്ക് പോകുന്ന ബസില്‍ ഇയാള്‍ കയറിയതായും കണ്ടെത്തിയിരുന്നു.

സ്ഫോടന കേസിലെ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നും നേരത്തെ എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ ഒളിവിലുള്ള പ്രതിയാണ് സ്ഫോടനത്തിന് പിന്നിലെന്നും എന്‍ഐഎ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതി കേരളത്തിലേക്ക് കടന്നതായും രഹസ്യ വിവരങ്ങളുണ്ടായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ പ്രഷര്‍ കുക്കര്‍ സ്ഫോടനത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍ തന്നെയാണ് കഫെയില്‍ സ്ഫോടനം നടത്താന്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.

Tags: Rameswaram Cafe BlastBengaluru blastsuspect in custody
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമേശ്വരം കഫെ സ്‌ഫോടനം: രണ്ട് പ്രതികള്‍ക്ക് ഐഎസ് ബന്ധം; ലക്ഷ്യം വച്ചത് ബിജെപി ഓഫിസ്

Kerala

രാമേശ്വരം കഫേ സ്‌ഫോടനം: തമിഴ്നാടുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, ഡോക്ടർമാരുടെ വീടുകളിലും പരിശോധന

India

രാമേശ്വരം കഫേ സ്‌ഫോടനക്കേസ് ; പ്രതികളെ പത്ത് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

India

രാമേശ്വരം കഫെ സ്‌ഫോടനം: പതിനെട്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

എന്‍ഐഎ പുറത്തുവിട്ട ഭീകരരുടെ ചിത്രങ്ങള്‍
India

രാമേശ്വരം കഫേ സ്‌ഫോടനം: പിന്നില്‍ ഐഎസ് മൊഡ്യൂള്‍; പ്രതികളെ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.