ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്ന അല്‍ജസീറ വാര്‍ത്തക്കെതിരെ പിഐബി. നിയമത്തെക്കുറിച്ച് ഖത്തര്‍ ആസ്ഥാനമായുള്ള വാര്‍ത്താ സ്ഥാപനം അല്‍ ജസീറ പ്രചരിപ്പിച്ച വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധന വിഭാഗം തുറന്നുകാട്ടി. സിഎഎ മുസ്ലിം വിരുദ്ധമെന്ന്
ചിത്രീകരിക്കാനാണ് അല്‍ ജസീറ ശ്രമിച്ചത്.
ഭാരതം മുസ്ലിം വിരുദ്ധ പൗരത്വ നിയമം 2019 തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുന്നു എന്ന തലക്കെട്ടോടെ അല്‍ ജസീറ ഇംഗ്ലീഷ് പതിപ്പിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. സിഎഎ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഭാരതീയന്റെയും പൗരത്വം റദ്ദാക്കില്ലെന്ന് പിഐബി വ്യക്തമാക്കി. സിഎഎ ഏതെങ്കിലും മതത്തിനോസമുദായത്തിനോ എതിരല്ല.
അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്കുന്ന നിയമമാണ് സിഎഎയെന്ന് പിഐബി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: