ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാ നാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 11 സംസ്ഥാനങ്ങളിലായി 72 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. രണ്ട് രാജകുടും ബാംഗങ്ങളും ഒന്‍പത് കേന്ദ്രമന്ത്രിമാരും മൂന്ന് മുന്‍മുഖ്യ മന്ത്രിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക.
മൈസൂര്‍ രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ (മൈസൂര്‍), രാജകുടുംബാംഗവും തിപ്രമോത സ്ഥാപകന്‍ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മയുടെ സഹോദരിയുമായ കൃതിസിങ് ദേബ്ബര്‍മ (ത്രിപുര ഈസ്റ്റ്), കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി (നാഗ്പൂര്‍), അനുരാഗ് സിങ് ഠാക്കൂര്‍(ഹാമിര്‍പൂര്‍), പ്രഹ്ലാദ് ജോഷി(ധര്‍വാഡ്), ശോഭാ കരന്ത്ലജെ (ബെംഗളുരു നോര്‍ത്ത്), പിയൂഷ് ഗോയല്‍(മുംബൈ നോര്‍ത്ത്), ഡോ. ഭാരതി പ്രവീണ്‍ പവാര്‍ (ഡിണ്ടോരി), റാവു സാ ഹെബ് ദന്‍വെ(ജല്‍ന), കൃഷ്ണ പാല് ഗുജ്ജാര്‍(ഫരീദാബാദ്), റാവു ഇന്ദര്‍ജിത്ത് സിങ് (ഗുഡ്ഗാവ്), ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍(കര്‍ണാല്‍), കര്‍ണാടക മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മ (ഹാവേരി), ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്(ഹരിദ്വാര്‍), യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ (ബെംഗളുരു സൗത്ത്), കര്‍ണാടക ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. രാഘവേന്ദ്ര (ഷിമോഗ) തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖര്‍.
ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലി – ഒന്ന്, ദല്‍ഹി – രണ്ട്, ഗുജറാത്ത് – ഏഴ്, ഹരിയാന – ആറ്, ഹിമാചല്‍പ്രദേശ് – രണ്ട്, കര്‍ണാടക – 20, മധ്യപ്രദേശ് – അഞ്ച്, മഹാരാഷ്ട്ര – 20, തെലങ്കാന – ആറ്, ത്രിപുര – ഒന്ന്, ഉത്തരാഖണ്ഡ് – രണ്ട്, സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത്ഷാ എന്നിവരും മറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 195 സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക മാര്‍ച്ച് രണ്ടിന് ബിജെപി പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: