തിരുവനന്തപുരം: തിരുവനന്തപുരത്തെ 10 സ്‌കൂളുകളിൽ അടൽ ടിങ്കറിങ് ലാബ് സ്ഥാപിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ .ഒരു കാലഘട്ടത്തില്‍ മറ്റ് രാജ്യങ്ങളെ സാങ്കേതിക വിദ്യക്കായി ആശ്രയിച്ചിരുന്ന ഭാരതം ഇന്ന് സാങ്കേതിക വിദ്യ കൈമാറുന്ന രാജ്യമായി മാറി.
കോവിന്‍ പോര്‍ട്ടല്‍, ഡിജിലോക്കര്‍ പോലുള്ള സാങ്കേതിക വിദ്യ അധിഷ്ഠിതമായ സംവിധാനങ്ങള്‍ 32 രാജ്യങ്ങള്‍ക്ക് ഇന്ത്യ കൈമാറിയിട്ടുണ്ട് .
‘കോപ് 26 പൂജ്യം ബഹിര്‍ഗമനം ലക്ഷ്യത്തിലെ ഇന്ത്യന്‍ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര മന്ത്രി പറഞ്ഞു.
സമ്പന്നർക്ക് മാത്രം ജീവിതവിജയം സാധ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്!
നമ്മുടെ നാട്ടിലെ സാധാരണക്കാർക്കു കൂടി വിജയിച്ച് മുന്നേറാൻ സാദ്ധ്യതകൾ തുറന്നുകാട്ടുന്ന പദ്ധതികളുമായി ഭാരതം മുന്നേറുകയാണ്.
ഇന്ന്, നൂതന ആശയങ്ങൾ കയ്യിലുള്ള ഏതൊരു യുവ പ്രതിഭയ്‌ക്കും ഇന്ത്യയിൽ വിജയകരമായി ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കാൻ കഴിയും.
10 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബുകളാണ് തിരുവനന്തപുരത്ത് വരാനിരിക്കുന്നത്. ജിജ്ഞാസയും ഭാവനാശക്തിയും സർഗാത്മകതയും നിറഞ്ഞ ഒരന്തരീക്ഷത്തിൽ അവർ പഠിക്കട്ടെ.
രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള പ്രധാനപ്പെട്ട പദ്ധതികളാണ് ഡിജിറ്റൽ ഇന്ത്യയും സ്‌കിൽ ഇന്ത്യയും. – ഒപ്പം നമ്മുടെ കേരളവും കുതിക്കട്ടെ..
ഡിജിറ്റൽ ഇന്ത്യ പദ്ധതി ആഗോള സാങ്കേതിക വിദ്യ മേഖലയിൽ രാജ്യത്തെ മുൻ നിരയിൽ എത്തിച്ചിരിക്കുകയാണ്. 2014 ൽ 90 ശതമാനം മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നിടത്ത് ഇന്ന് 100 ശതമാനം മൊബൈൽ ഫോണുകളും ഇന്ത്യൻ നിർമ്മിതമാണ്
ടെക്‌നോളജിയുടെ ഭാവി ഇലക്ട്രോണിക്‌സ്, സെമി കണ്ടക്ടര്‍ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ഇന്റര്‍നെറ്റ് എന്നീ മേഖലകളിലെ നൂതനമായ സാദ്ധ്യതകള്‍ക്ക് വഴിതെളിക്കുന്നു.ഇന്ത്യയുടെ അടുത്ത ടെക്‌നോളജിക്കല്‍ ഹബ്ബായി തിരുവനന്തപുരത്തെ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: