തിരുവനന്തപുരം: കേരളത്തില്‍ രാജ്യസഭാ അംഗങ്ങള്‍ ഏറ്റവും കൂടുതല്‍ പേര് മത്സരിക്കുന്ന ലോക സഭാതെരഞ്ഞെടുപ്പാണിത്. നാല് പേരാണ് ലോകസഭയിലേയ്ക്ക് മാറ്റുരയ്്ക്കുന്ന രാജ്യസഭാ അംഗങ്ങള്‍. നാലു പേരും ഏറ്റുമുട്ടുന്നത് നിലവിലെ ലോകസഭാ അംഗങ്ങള്‍ക്കെതിരെയും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, അറ്റിങ്ങലില്‍ വി മുരളീധരന്, ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍, കോഴിക്കോട് എളമരം കരിം എന്നിവരാണ് രാജ്യസഭാ അംഗങ്ങളായിരിക്കെ ലോകസഭയിലേയ്ക്ക് പയറ്റുന്നത്. അതില്‍ ആദ്യ രണ്ടു പേരും കേന്ദ്രമന്ത്രിമാരും. വേണുഗോപാല്‍ ലോകസഭയിലേയ്ക്ക് ജയിച്ചിട്ടുള്ള ആളാണ്. മറ്റു മൂന്നു പേരുടേയും കന്നി ലോകസഭാ മത്സരം.
കൊല്ലത്ത് മത്സരിക്കുന്ന എന്‍ കെ പ്രേമചന്ദ്രനും മുന്‍ രാജ്യസഭാ അംഗമാണ്. അതുകൂടി ചേര്‍ത്താല്‍ രാജ്യസഭ കണ്ട 5 പേര് ഇത്തവണ ലോക്സഭ പ്രതീക്ഷിക്കുന്നു.
2014 ലാണ് മുന്‍ കൂടുതല്‍ രാജ്യസഭാ അംഗങ്ങള്‍ ലോകസഭയിലേയ്ക്ക് ജനവിധി തേടിയത്. ഒ രാജഗോപാല്‍ ( തിരുവനന്തപുരം), എം പി വീരേന്ദ്രകുമാര്‍ (പാലക്കാട്), എന്‍ കെ പ്രേമചന്ദ്രന് (കൊല്ലം), എം എ ബേബി (കൊല്ലം) എന്നിവരായിരുന്നു അവര്‍. കൊല്ലത്ത് പരസ്പരം മത്സരിച്ച് പ്രേമചന്ദ്രനും ബേബിയും വിഎസ് അച്ചുതാനന്ദന് മന്ത്രി സഭയില്‍ അംഗങ്ങളും ആയിരുന്നു. പ്രേമചന്ദ്രന് മാത്രമാണ് ജയിച്ചത്.
ഏറ്റവും കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ജനവിധി തേടിയതും 2014 ലാണ്. ആറുപേര്‍. മുല്ലപ്പള്ളി രാമചന്ദ്രന്, ഇ അഹമ്മദ്, കെ വി തോമസ്, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍. മുന്‍ കേന്ദ്രമന്ത്രിമാരായിരുന്ന എം പി വീരേന്ദ്രകുമാര്‍, ഒ രാജഗോപാല്‍ അത്തവണ മത്സരത്തിനുണ്ടായിരുന്നു.
ഇത്തവണ രണ്ട് കേന്ദ്രമന്ത്രിമാരും (രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്), മൂന്ന് മുന്‍ കേന്ദ്രമന്ത്രിമാരും (കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍) മത്സരരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: