അഹമ്മദാബാദ്: പത്ത് വര്‍ഷം ട്രെയിലര്‍ മാത്രം, പടം പിന്നാലെ വരും… രാജ്യത്തെ നിരവധി റെയില്‍വെ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസ് ഡയലോഗ്. പിക്ചര്‍ ബാക്കി ഹേ എന്ന പ്രഖ്യാപനം കൈയടിയോടെ ജനം ഏറ്റെടുത്തു.
റെയില്‍വെ വികസനം സര്‍ക്കാരിന്റെ മുന്ഗണനാപട്ടികയിലുള്ളതാണ്. കഴിഞ്ഞ പത്തു വര്‍ഷം ചെയ്തതെല്ലാം വെറും ട്രെയിലര്‍ മാത്രമാണ്. എനിക്ക് ഒരുപാട് ദൂരം പോകാനുള്ളതാണ്. റെയില്‍വെ പ്ലാറ്റ്ഫോമില്‍ നിന്ന് തുടങ്ങിയതാണ് എന്റെ ജീവിതം. വികസനത്തിന്റെ ചക്രവാളസീമകളിലേക്ക് നമ്മള് യാത്ര ചെയ്യും, പ്രധാനമന്ത്രിയുടെ ഓരോ വാക്കും ജനം ജയാരവം മുഴക്കി സ്വീകരിച്ചു.
നോക്കൂ, ഈ വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുണ്ടാക്കാനുള്ള വഴിയല്ല, വികസിതഭാരതത്തിലേക്കുള്ള രാജപാതയാണ്. നാം നേരിട്ട പ്രയാസങ്ങള്‍ അടുത്ത തലമുറയ്ക്കുണ്ടാകരുത്. കഴിഞ്ഞ പത്ത് വര്‍ഷം രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ചരക്കുനീക്കത്തിന് നമ്മള് റെയില്‍വേ ഇടനാഴികള്‍ തീര്‍ത്തു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി കാലതാമസം വരുത്തിയ പദ്ധതികളാണ് നമ്മള് പൂര്‍ത്തിയാക്കിയത്. ചരക്കുനീക്കത്തിനുള്ള ഇടനാഴി രാജ്യത്തിന്റെ വ്യവസായ വികസനത്തിനുള്ള തുറന്ന പാതയായി മാറും, മോദി പറഞ്ഞു.
റെയില്‍വെ വികസനം ഭാവിയിലേക്കുള്ള ഗ്യാരന്റിയാണ്. പ്രതീക്ഷകളെ മറികടന്ന് സ്വപ്നതുല്യമായ മാറ്റമാണ് ഈ മേഖലയില്‍ രാജ്യം കൈവരിക്കുന്നത്. വന്ദേഭാരത് ശൃംഖല 250 ജില്ലകളിലെത്തിയിരിക്കുന്നു. നൂറ് ശതമാനം വൈദ്യുതീകരണത്തിലേക്ക് റെയില്‍വേ കുതിക്കുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ പദ്ധതിയിലുണ്ട്. എല്ലാ സ്റ്റേഷനുകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു.
സ്വാതന്ത്ര്യാനന്തരം, റെയില്‍വേ മേഖലയെ ഏറ്റവുമധികം സ്വാധീനിച്ച സാമൂഹ്യക്ഷേമത്തേക്കാള് രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കിയത്. 10 വര്‍ഷം മുമ്പ്, ആറ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇല്ലായിരുന്നു. നമ്മുടെ സര്‍ക്കാര്‍ റെയില്‍വേ മേഖലയുടെ ഭൂപ്രകൃതിയെ പൂര്‍ണമായും മാറ്റിമറിച്ചു. ഈ മേഖലയ്ക്ക് മുന്‍ഗണന നല്കി, 2014-ന് മുമ്പുള്ള ബജറ്റിനെ അപേക്ഷിച്ച് ശരാശരി റെയില്‍വേ ബജറ്റ് 6 മടങ്ങ് വര്‍ധിപ്പിച്ചു.
2024ലെ 2.5 മാസത്തിനുള്ളില്‍ 11 ല ക്ഷം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടന്നു, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: