കോട്ടയം: കേന്ദ്ര നിയമത്തിന്റെ ചുവടു പിടിച്ച് കേരളത്തിലും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നടത്താനുള്ള നീക്കം അട്ടിമറിക്കാന്‍ ശ്രമിച്ച ഒരു വിഭാഗം ഡ്രൈവിംഗ് സ്കൂളുകാര്‍ക്ക് എട്ടിന്റെ പണിയുമായി ഗതാഗതമന്ത്രി ഗണേഷ്കുമാര്. കെ. എസ്. ആര്.ടി.സിയോട് ഡ്രൈവിംഗ് സ്കൂളുകള്‍ തുടങ്ങാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര നിയമം എന്ന് കേട്ടയുടനെ അതിന്റെ മികവ് മനസിലാക്കാതെ എതിര്ക്കാനിറങ്ങിപ്പുറപ്പെടുകയായിരുന്നു ഒരു കൂട്ടര്. പുതിയ ഡ്രൈവിംഗ് പഠനരീതികള്‍ ഏറെ ദുഷ്കരമാണെന്നും വലിയ പരിശീലന സംവിധാനങ്ങള്‍ വേണമെന്നുമായിരുന്നു ഡ്രൈവിംഗ് സ്കൂളുകാരുടെ വാദം. കുറ്റമറ്റ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുകയും അതുവഴി റോഡപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന പുതിയ പരിഷ്കാരത്തെ ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് അട്ടിമറിക്കാനും ഇവര്‍ ശ്രമിച്ചു.
കൈക്കൂലി കുറയുമെന്ന് ഭയന്ന മോട്ടോര്‍ വാഹനന വകുപ്പ് ഉദ്ദ്യോഗസ്ഥരും ഇതിനു ചൂട്ടുപിടിച്ചു. ടെസ്റ്റ് കര്‍ക്കശമാക്കിയതില്‍ എതിര്‍പ്പുള്ള ഒരു വിഭാഗം പഠിതാക്കളെയും ഇവര്‍ക്ക് കൂട്ടുകിട്ടി. ഈ പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് സ്കൂളുകള്‍ തുടങ്ങാന്‍ മന്ത്രി കെ.എസ് ആര് ടി.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ് ആര്.ടിസിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ കോര്പ്പറേഷന് മറ്റൊരു വരുമാന മാര്‍ഗവുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: