ബറേലി: പൗരത്വ ദേദഗതി നിയമം (സിഎഎ) രാജ്യത്തെ മുസ്‌ലിംകളെ ബാധിക്കില്ലെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീന്‍ റസ്‌വി ബറേല്‍വി പറഞ്ഞു. ‘
‘കേന്ദ്രസര്‍ക്കാര്‍ സിഎഎ നടപ്പാക്കി. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിയമത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. ഈ നിയമവും മുസ്‌ലിംകളുമായി യാതൊരു ബന്ധവുമില്ല. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ അക്രമം നേരിടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ മുന്‍പ് നിയമം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഒരു മുസ്‌ലിമിന്റെ പോലും പൗരത്വം ഇതുമൂലം ഇല്ലാതാകില്ല. മുന്‍വര്‍ഷങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. ചില ആളുകള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്.” ഷഹാബുദീന്‍ റസ്‌വി പറഞ്ഞു.
#WATCH | Bareilly, UP: On CAA notification, All India Muslim Jamaat President Maulana Shahabuddin Razvi Bareilvi says, "The Govt of India has implemented the CAA law. I welcome this law. This should have been done much earlier… There are a lot of misunderstandings among the… pic.twitter.com/6FSfPeTivR
— ANI (@ANI) March 12, 2024
അതേസമയം പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളാണ് ചിലര്‍ പ്രചരിപ്പിച്ചത്. പൗരത്വം നല്‍കാനുള്ള നിയമമാണിത്. ഒരു ഭാരത പൗരന്റെയും പൗരത്വം നിയമം മൂലം എടുത്തുകളയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
2014 ഡിസംബര്‍ 31ന് മുമ്പ് ഭാരതത്തില്‍ അഭയം തേടിയവര്‍ക്കാണ് പൗരത്വം ലഭിക്കുക. പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് മാന്യമായ ജീവിതം നല്‍കാന്‍ ഇത് സഹായിക്കും. പൗരത്വ അവകാശം അഭയാര്‍ത്ഥികളുടെ സാംസ്‌കാരികവും ഭാഷാപരവും സാമൂഹികവുമായ സ്വത്വത്തെ സംരക്ഷിക്കും. സാമ്പത്തിക, വാണിജ്യ, സ്വതന്ത്ര സഞ്ചാര, വസ്തു വാങ്ങല്‍ അവകാശങ്ങളും ഉറപ്പാക്കും.
ഈ നിയമം വര്‍ഷങ്ങളായി പീഡനം അനുഭവിക്കുകയും ഭാരതമല്ലാതെ ലോകത്ത് മറ്റൊരു അഭയകേന്ദ്രവുമില്ലാത്തവര്‍ക്കു വേണ്ടിയുള്ളതാണ്. മതപീഡനത്തിനിരയായ അഭയാര്‍ത്ഥികള്‍ക്ക് മൗലികാവകാശങ്ങള്‍ നല്‍കാനും മാനുഷിക കാഴ്ചപ്പാടില്‍ പൗരത്വം നല്‍കാനുമുള്ള അവകാശം ഭാരതത്തിന്റെ ഭരണഘടന നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: