ഇന്ത്യയിലെ ഡോക്ടറല്‍ റിസര്‍ച്ചിനുള്ള ഏറ്റവും വലിയ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചില്‍ (സി.എസ്.ഐ.ആര് ) ഇപ്പോള്‍ അപേക്ഷിക്കാം. സയന്‍സ്, മെഡിക്കല്‍, എന്‍ജിനീയറിംഗ് മേഖലകളില്‍ ഗവേഷണം നടത്തുന്ന പ്രമുഖ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണിത്. ഇതിന്റെ അനുബന്ധമായി എസി.എസ്.ഐ.ആര്. എന്ന അക്കാദമി പ്രവര്‍ത്തിക്കുന്നു.
സര്‍വ്വകലാശാലക്കു സമാനമായ ഈ സ്ഥാപനം പി.എച്ച്.ഡി സയന്‍സ്, പി.എച്ച് ഡി എന്‍ജിനീയറിംഗ്, മെഡിക്കല്‍ റിസര്‍ച്ച്, ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി ( എം.ടെക് +പി.എച്ച് ഡി.) എന്നീ പ്രോഗ്രാമുകള്‍ നടത്തുന്നു. ആഗസ്റ്റ് സെഷനിലേക്ക് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. https://acsir.res.in എന്ന സൈറ്റില്‍ നിന്ന് വിശദ വിവരങ്ങള്‍ ലഭിക്കും.
പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടിക വിഭാഗങ്ങള്‍ക്കും യോഗ്യതയിലും മാര്‍ക്കിലും ഇളവുണ്ട്. പി.ജി ഡിപ്ളോമയടക്കമുള്ള കോഴ്സുകളും സ്ഥാപനം നടത്തുന്നുണ്ട്. 38 സി.എസ്.ഐ.ആര് ലബോറട്ടറികളും 43 നോണ്‍ സി.എസ്.ഐ.ആര് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികള്‍ എസി. എസ്. എ.ആര് നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: