റമദാന് നോമ്പ് കരള്‍ രോഗികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന കരള്‍ രോഗ വിദഗ്ധനായ ഡോ. സിറയക് എബി ഫിലിപ്പിന്റെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു. സാധാരണ നിലയില്‍ ജീവിച്ചു പോരുന്ന ഒരു വ്യക്തി പെട്ടെന്ന് കുറച്ചു നാള് ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം.
കരള്‍ രോഗങ്ങളുള്ളവരില്‍ ഇത് ഗുരുതരസാഹചര്യം സൃഷ്ടിക്കും. നോമ്പേടുക്കുന്നതു വഴി പെട്ടെന്ന് ശരീരഭാരം കുറയ്ക്കാമെന്നു കരുതുന്നതും ശരിയല്ല. ഇത് ഫാറ്റി ലിവര്‍ കൂടാനിടയാക്കും.
ഉപവാസത്തെ മതപരമായ ചടങ്ങായി കാണുന്നവര്‍ക്ക് ഈ അഭിപ്രായം ബുദ്ധിമുട്ടായി തോന്നാം എന്നാല്‍ ഇത്തരമൊരു ശാസ്ത്രീയവശം ഇക്കാര്യത്തിലുണ്ടെന്നും ‘ലിവര്‍ ഡോക്’ എന്ന് അറിയപ്പെടുന്ന ഡോക്ടര്‍ സിറിയക് ചൂണ്ടിക്കാട്ടുന്നു. റമദാനു ശേഷം കരള്‍ രോഗം ഗുരുതരമയി കൂടുതല്‍ പേര് ആശുപത്രിയില്‍ എത്തുന്നുവെന്നത് രേഖകളുടെ അടിസ്ഥാനത്തിലാണ് താന്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: