ന്യൂദൽഹി: സ്പൈസ് ജെറ്റ് എയർലൈനിലെ പുനഃസംഘടനയുടെ ഭാഗമായി തങ്ങളുടെ കൊമേഴ്സ്യൽ വിഭാഗത്തിലെ നിരവധി അംഗങ്ങൾ രാജിവെച്ചതായി കമ്പനി അറിയിച്ചു.
തിങ്കളാഴ്ച എയർലൈനിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ കശ്യപും ചീഫ് കൊമേഴ്സ്യൽ ഓഫീസർ ശിൽപ ഭാട്ടിയയും തങ്ങളുടെ രാജിക്കത്ത് നൽകിയത്.
“സ്പൈസ്ജെറ്റിന്റെ തന്ത്രപരമായ പുനഃക്രമീകരണത്തിന്റെ ഭാഗമായി, ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഉൾപ്പെടെയുള്ള വാണിജ്യ ടീമിലെ നിരവധി അംഗങ്ങൾ പ്രാബല്യത്തിൽ കമ്പനി വിട്ടു,”- എയർലൈൻ വക്താവ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: