പനാജി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നിയമങ്ങൾ വിജ്ഞാപനം ചെയ്തതിനും പൗരത്വ അവകാശങ്ങൾക്കായുള്ള പാത ത്വരിതപ്പെടുത്തിയതിനുമാണ് തന്റെ നന്ദിയെന്ന് സാവന്ത് പറഞ്ഞു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വത്തിന് വഴിയൊരുക്കുന്ന വിവാദ നിയമം പാർലമെൻ്റ് പാസാക്കി നാല് വർഷത്തിന് ശേഷം വരുന്ന 2019 ൽ കൊണ്ടുവന്ന സിഎഎ നടപ്പിലാക്കുന്നതായി കേന്ദ്രം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഇതോടെ, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന അമുസ്ലിം കുടിയേറ്റക്കാർക്ക് സർക്കാർ ഇന്ത്യൻ പൗരത്വം നൽകാൻ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: