Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

അഗ്നിമാരുത യോഗം വീണ്ടും വരുന്നു; വേനല്‍ കടുക്കും, അപകടം കൂടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 01:52 am IST
in Astrology

പത്തനംതിട്ട: ആഗ്നേയ ഗ്രഹമായ ചൊവ്വ വായുതത്വ പ്രധാനമായ ശനി നില്‍ക്കുന്ന കുംഭരാശിയിലേക്ക് എത്തുന്ന മാര്‍ച്ച് 15ന് (വെള്ളി) അഗ്നിമാരുത യോഗത്തിനു തുടക്കമാകുമെന്ന് ജ്യോതിഷികള്‍ പറയുന്നു. വെള്ളി വൈകിട്ട് 5.28നാണ് ചൊവ്വ ശനിയുടെ സ്വക്ഷേത്രമായ കുംഭത്തിലേക്ക് എത്തുക. ഏപ്രില്‍ 23നു രാവിലെ 8.12 വരെ ചൊവ്വ ഈ രാശിയില്‍ തുടരും. ചൊവ്വ കുംഭത്തില്‍ നില്‍ക്കുന്ന 40 ദിവസമാണ് അഗ്നിമാരുത യോഗം മൂലമുള്ള ദോഷഫലങ്ങള്‍ അനുഭവപ്പെടുക.

ചൊവ്വയും ശനിയും ഒരേ രാശിയില്‍ നില്‍ക്കുമ്പോഴോ, പരസ്പരം നോക്കുമ്പോഴോ ആണ് അഗ്നിമാരുത യോഗം സംഭവിക്കുക. വിഷവാതകങ്ങള്‍ നിറഞ്ഞ അന്തരീക്ഷമുള്ള ശനിയെ ജ്യോതിഷത്തില്‍ വായുതത്വ പ്രതീകമായാണ് കണക്കാക്കുന്നത്. തീജ്വാല പോലെ ചുവന്നു കാണുന്നതിനാലാണ് ചൊവ്വയെ ആഗ്നേയ ഗ്രഹമായി കരുതുന്നത്.

തീയുള്ളിടത്ത് കാറ്റടിച്ചാലുള്ള അവസ്ഥയാണ് അഗ്നിമാരുത യോഗത്തില്‍ ഉണ്ടാവുക. വേനലിനു കാഠിന്യം കൂട്ടുകയും അഗ്നിബാധകള്‍ മൂലമുള്ള അപകടങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നതിനു പുറമേ അഗ്നിപര്‍വത സ്‌ഫോടനം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും യുദ്ധക്കെടുതികള്‍ക്കും യോഗം കാരണമാകും.

രാജ്യങ്ങളും രാഷ്ടത്തലവന്മാരും തമ്മില്‍ സംഘര്‍ഷം രൂക്ഷമാവുക, അധികാരികള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുക, സാംക്രമിക രോഗങ്ങള്‍ കൂടുക, ജല-ആകാശ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ അപകടം വര്‍ധിക്കുക എന്നിവയൊക്കെ ഈ ദോഷസന്ധിയില്‍ സംഭവിക്കാം. വ്യക്തി തലത്തിലേക്കു വന്നാല്‍, അമിതക്ഷോഭം, നൈരാശ്യം, കുടുംബകലഹം, ആത്മഹത്യ, കൊലപാതക പ്രേരണ എന്നിങ്ങനെ ആവും ദോഷാനുഭവങ്ങള്‍.

എന്നാല്‍ ഇത്തവണ അഗ്നിമാരുത യോഗം വരുന്നത് ശനിക്ഷേത്രമായ കുംഭത്തില്‍ ആണെന്നതിനാല്‍ ദോഷകാഠിന്യം അല്‍പം കുറഞ്ഞിരിക്കും. ശനിയുടെ സ്വക്ഷേത്രങ്ങളിലും (മകരം, കുംഭം) ഉച്ചക്ഷേത്രമായ തുലാത്തിലും ചൊവ്വയുടെ സ്വക്ഷേത്രങ്ങളായ വൃശ്ചികം, മേടം, ഉച്ചക്ഷേത്രമായ മകരം എന്നിവയില്‍ ഏതിലെങ്കിലുമാണ് ഈ യോഗം വരുന്നതെങ്കില്‍ കാഠിന്യം കുറയും. എന്നാല്‍ ദോഷം പൂര്‍ണമായി ഇല്ലാതാവുകയില്ല.

വ്യക്തിതലത്തില്‍ ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നിവ ഉള്ളവര്‍ക്കും ശനിദശയില്‍ ചൊവ്വയുടെ അപഹാരവും ചൊവ്വാദശയില്‍ ശനിയുടെ അപഹാരവും ഉള്ളവര്‍ക്കും ഈ 40 ദിവസം താരതമ്യേന കഠിനമായിരിക്കും. ഇതിനു മുമ്പ് അഗ്നിമാരുത യോഗം വന്നത് 2022 ഏപ്രില്‍ 28 മുതല്‍ മേയ് 17 വരെ ആയിരുന്നു.

Tags: AstrologyAgnimaruta yoga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.