തിരുവനന്തപുരം: ക്ഷേമപെന്ഷന് കുടിശികയില്‍ ഒരു മാസത്തേത് കൂടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ്. ഈ മാസം 15 മുതല്‍ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് ഒരു ഗഡു വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്.
ഇതോടെ ആറ് മാസത്തെ പെന്ഷന് തുക കുടിശികയുണ്ടാവും. എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ പെന്ഷന് വിതരണം കൃത്യമായി നടക്കുമെന്ന് ധനവകുപ്പ് അധികൃതര്‍ പറഞ്ഞു.
മസ്റ്ററിംഗ് നടത്തിയവര്‍ക്കെല്ലാം തുക ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടു വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് ലഭിക്കും.
കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാതിരുന്നിട്ടും ക്ഷേമ പെന്ഷന് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായാണ് കേരളം മുന്നോട്ടുപോകുന്നതെന്നും ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: