Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ മുത്തെല്ലാം വാരിയെടുത്ത് മോദി; സുധാമൂര്‍ത്തി രാജ്യസഭയിലേക്ക്; നാരീശക്തി പ്രകടിപ്പിക്കാന്‍ സുധാമൂര്‍ത്തി എത്തുന്നതില്‍ സന്തോഷമെന്ന് മോദി

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. രാഷ്‌ട്രപതിയുടെ പ്രതിനിധി എന്ന നിലയിലാണ് സുധാമൂര്‍ത്തി രാജ്യസഭയില്‍ എത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 05:09 pm IST
in India

ന്യൂദല്‍ഹി: ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. രാഷ്‌ട്രപതിയുടെ പ്രതിനിധി എന്ന നിലയിലാണ് സുധാമൂര്‍ത്തി രാജ്യസഭയില്‍ എത്തുക.

നാരീശക്തി പ്രകടിപ്പിക്കാന്‍ കഴിയുന്ന സഭയിലേക്ക് സുധാമൂര്‍ത്തി എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ സ്ത്രീകളുടെ കരുത്തും സാധ്യതയും ഉപയോഗപ്പെടുത്തുന്നതിനെയാണ് നാരീശക്തി എന്ന് മോദി വിശേഷിപ്പിക്കുന്നത്. വനിതാദിനത്തില്‍ ഒരു ആശ്ചര്യമെന്ന നിലയിലാണ് രാജ്യസഭാംഗമെന്ന് നിലയില്‍ സുധാമൂര്‍ത്തിയുടെ പേര് രാഷ്‌ട്രപതി വെളിപ്പെടുത്തിയത്. “സാമൂഹ്യപ്രവര്‍ത്തനം, വിദ്യാഭ്യാസരംഗം, സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമായുള്ള ജീവകാരുണ്യപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കുന്ന വ്യക്തിയാണ് സുധാമൂര്‍ത്തി. രാജ്യസഭയിലെ അവരുടെ പ്രവര്‍ത്തനം നാരീശക്തിയ്‌ക്ക് ഉദാഹരണമായി നിലകൊള്ളും. “- പ്രധാനമന്ത്രി മോദി പറഞ്ഞു.

കല, സാഹിത്യം, സാമൂഹ്യസേവനം, ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രമുഖരായ 12 പേരെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതിയ്‌ക്ക് നാമിര്‍ദേശം ചെയ്യാം. വനിതാ ദിനത്തില്‍ എനിക്ക് ലഭിച്ച സമ്മാനമാണ് ഈ അംഗീകാരമെന്ന് സുധാമൂര്‍ത്തി പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സുധാമൂര്‍ത്തി അഭിനന്ദിച്ചു.

ആരാണ് സുധാമൂര്‍ത്തി?


ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യ കൂടിയാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാമൂര്‍ത്തി. ഇവരുടെ മകള്‍ അക്ഷതാമൂര്‍ത്തിയുടെ ഭര്‍ത്താവ് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. സമ്പന്നതയുടെ പശ്ചാത്തലം ഉണ്ടെങ്കിലും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് സുധാമൂര്‍ത്തി. ഇപ്പോള്‍ സ്വന്തമായി സോഫ്റ്റ് വെയര്‍ കമ്പനി നടത്തുന്ന രോഹന്‍ മൂര്‍ത്തിയാണ് മകന്‍.

കര്‍ണ്ണാടകയിലെ ഹാവേരി ജില്ലയില്‍ ഷിഗ്ഗോണില്‍ ജനിച്ച സുധാമൂര്‍ത്തി എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. വിവാഹശേഷം ഒരാള്‍ ജോലിക്ക് പോയാല്‍ മതിയെന്നും മറ്റൊരാള്‍ വീടു നോക്കണമെന്നും ഉള്ള നാരായണമൂര്‍ത്തിയുടെ തീരുമാനപ്രകാരം വീട്ടുകാരിയുടെ ചുമതലയിലേക്ക് ഒതുങ്ങുകയായിരുന്നു സുധാമൂര്‍ത്തി. 25 വര്‍ഷത്തോലം വീട്ടമ്മയായി ഒതുങ്ങി ജീവിച്ച ശേഷമാണ് അവര്‍ സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. ഇതിനകം 450 കോടി രൂപയോളം സാമൂഹ്യസേവനത്തിന് ചെലവഴിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അധ്യക്ഷകൂടിയാണ് സുധാമൂര്‍ത്തി. സാമൂഹ്യസേവനത്തിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പുസ്തകം, യാത്രാവിവരണം, നോവല്‍ എന്നിവ ഉള്‍പ്പെടെ 30ഓളം പുസ്തകങ്ങള്‍ രചിച്ചു. ഗ്രാമീണ വികസനം ലക്ഷ്യമാക്കി നിരവധി അനാഥശാലകള്‍ ആരംഭിച്ചു. ബില്‍ഗേറ്റ്സിന്റെ ജീവകാരുണ്യ സ്ഥാപനമായ ഗേറ്റ് സ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിരവധി ലൈബ്രറികളും കമ്പ്യൂട്ടര്‍ സൗകര്യങ്ങളും സ്ഥാപിച്ചു.

മകള്‍ അക്ഷതമൂര്‍ത്തിയും ഭര്‍ത്താവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനകും

സാമൂഹ്യസേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ലോകമെമ്പാടും സുധാമൂര്‍ത്തി യാത്ര ചെയ്യുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. 2006ല്‍ പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും നല്‍കി.

സുധാമൂര്‍ത്തിയെ വിമര്‍ശിച്ച് സമരജീവികള്‍
സമരം ചെയ്യുന്നതിലും വിമര്‍ശിക്കുന്നതിലും മാത്രം ആനന്ദം കണ്ടെത്തുന്നവരെയാണ് സമരജീവികള്‍ എന്ന് മോദി വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ സുധാമൂര്‍ത്തിയുടെ രാജ്യസഭയിലേക്കുള്ള വരവിലെ സ്ക്രോള്‍, ദി വൈര്‍ തുടങ്ങിയ മാസികകള്‍ വിമര്‍ശനമുയര്‍ത്തുകയാണ്. സ്ഥിരം മോദി വിരുദ്ധശബ്ദങ്ങളാണ് മാധ്യമങ്ങള്‍. സുധാമൂര്‍ത്തി 5600 കോടി ആസ്തിയുള്ള ഒരു കുടുംബത്തിലെ അംഗമാണെന്നാണ് ഒരു വിമര്‍ശനം. നാരായണമൂര്‍ത്തിയുടെ ഇന്‍ഫോസിസിലുള്ള ഓഹരികളുടെ വിലയാണ് 5600 കോടി രൂപ. സാമൂഹ്യസേവനത്തിലും പുസ്തകമെഴുത്തിലും ലളിതജീവിതത്തിലും സംതൃപ്തി കണ്ടെത്തുന്ന സുധാമൂര്‍ത്തിയെ ഇന്‍ഫോസിലെ സ്വത്തിന്റെ പേരില്‍ വിമര്‍ശിക്കാനും ഈ മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ മടികാട്ടുന്നില്ല.

സമൂഹത്തിലെ മുത്തെല്ലാം വാരിയെടുത്ത് മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹത്തിലെ മുത്തുകള്‍ വാരിയെടുക്കുന്നതില്‍ മിടുക്കനാണ്. ഇപ്പോള്‍ സുധാമൂര്‍ത്തിയെ രാജ്യസഭയില്‍ എത്തിക്കുന്നതിലും രാഷ്‌ട്രപതിയുടെ തീരുമാനമെങ്കിലും മോദിയ്‌ക്കും പങ്കുണ്ട്. സമൂഹത്തിന് നന്മ നല്‍കാന്‍ കഴിയുന്ന, വളര്‍ത്താന്‍ കഴിയുന്ന മിടുക്കരെ കണ്ടെത്തിയാല്‍ അവരെ രാഷ്‌ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാക്കുക എന്നത് മോദിയുടെ ശൈലിയാണ്.

 

 

 

 

 

 

 

 

Tags: modirajyasabhaSudha MurthyInfosysNarayana MurthySudhamurthyRajyasabha MP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.