വര്‍ക്കല: മഹാത്മാഗാന്ധിയുടെ പേരിലൊരു കോളനി. നിലംപൊത്താറായ 137 വീടുകളിലായി മുന്നൂറോളം മനുഷ്യര്‍. ഇങ്ങനെയൊരു കോളനി നിലവിലില്ലെന്ന് കളക്ട്രേറ്റിലെ ഫയലുകള്‍. വീടുകള്‍ നവീകരിക്കാന്‍ മന്ത്രിക്കു നല്കിയ നിവേദനവും ഫലം കണ്ടില്ല. കൗണ്‍സിലറുടെ ആവശ്യം നിരസിച്ചു. സ്വകാര്യ ഏജന്‍സിയുടെ ശ്രമവും തടഞ്ഞു.
1999 ല്‍ പലയിടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ കുത്തിനിറച്ചതാണിവിടെ. മൂന്ന് സെന്റ് വസ്തുവും താബൂക്ക് കെട്ടിപ്പൊക്കിയ വീടുകളും നല്കി. നിര്‍മാണത്തിലെ അപാകംമൂലം പത്തുവര്‍ഷം കഴിഞ്ഞപ്പോഴേ വീടുകളെല്ലാം ചോര്‍ന്നുതുടങ്ങി. പലതും ഇപ്പോള്‍ തകര്‍ന്നുവീഴാറായ നിലയിലാണ്. റെയില്‍വേ പുറമ്പോക്ക്, തൊടുവേ, രാമന്തളി എന്നിവിടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് മൂന്നുസെന്റ് വീതം വസ്തുവും ചെറിയ വീടുകളും നല്‍കിയത്. രണ്ടായിരത്തില്‍ താക്കോല്‍ കൈമാറി. 137 കുടുംബങ്ങളും ഇവിടെ താമസമാക്കിയെങ്കിലും ഇതുവരെ പുരയിടത്തിന് പ്രമാണമോ പട്ടയമോ നല്‍കിയിട്ടില്ല. രേഖകളൊന്നും നല്കാത്തതിനാല് വീടുകള്‍ പുതുക്കിപ്പണിയാനോ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സമീപിക്കാനോ സാധിക്കുന്നില്ല.
ഈ ദുരിത ജീവിതത്തിന് അറുതി വരുത്താന്‍ വര്‍ക്കല നടന്ന അദാലത്തില്‍ മന്ത്രി ശിവന്‍കുട്ടിക്കും കളക്ടര്‍ക്കും നേരിട്ട് പരാതി നല്‍കിയതുമാത്രം മിച്ചം. റീസര്‍വ്വേ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും കുടുംബങ്ങള്‍ സ്വന്തം നിലയ്ക്ക് സര്‍വ്വേ പൂര്‍ത്തീകരിച്ചു തന്നാല്‍ പട്ടയം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും താലൂക്കില്‍ നിന്നറിയിച്ചെങ്കിലും അതിലും നടപടിയുണ്ടായില്ല. നിലവിലെ വാര്‍ഡ് കൗണ്‍സിലര്‍ ബിജെപിയിലെ അശ്വതി.ടി.എസ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ഇവരുടെ ദുതിരജീവിതം വിവരിക്കുകയും വീടുകള്‍ നവീകരിക്കണമെന്ന ആവശ്യമുന്നയിച്ച് നഗരസഭ ഭരണ സമിതിക്ക് നിവേദനം നല്‍കുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല.
ഒരു സ്വകാര്യ ഏജന്‍സി ഇതിന് തയ്യാറായി വന്നെങ്കിലും അതിനും അനുവാദം നല്‍കിയില്ല. ഇങ്ങനെ ഒരു കോളനി വര്‍ക്കലയില്‍ ഉണ്ട് എന്ന് രേഖ പോലും ജില്ലാ കളക്ടറുടെ ഓഫീസില്‍ ഇല്ല എന്ന് കളക്ടര്‍ നല്കിയ രേഖപോലും പുറംലോകം കണ്ടില്ല. ഇതിനിടയില്‍ 15 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചെങ്കിലും പോക്കുവരവ് ചെയ്തു നല്‍കിയില്ല. ഏതുനിമിഷവും തകര്‍ന്നുവീഴാറായ താബൂക്ക് ചുമരുകളില്‍ നല്ലൊരുജീവിതം സ്വപ്നത്തില്മാത്രമായി തുടരുകയാണ് 137 കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: