തിരുവനന്തപുരം: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി അവിടെ കറുത്ത കുതിരയാകുമെന്ന് പ്രവചിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാത്യുസാമുവല്‍. അനില്‍ ആന്‍റണി അവിടെ 40,000 വോട്ടുകള്‍ക്കെങ്കിലും ജയിക്കുമെന്നും മാത്യു സാമുവല്‍ പ്രവചിക്കുന്നു. അനില്‍ ആന്‍റണിയുടെ സ്ഥാനാര്‍ത്ഥിയായുള്ള വരവ് ഒരു മാസ്റ്റര്‍ സ്ട്രോക്കാണെന്നും മാത്യുസാമുവല്‍ പ്രവചിക്കുന്നു.
കോണ്‍ഗ്രസുകാരുടെ കുലപതിയാണ് എ.കെ. ആന്‍റണി. അനില്‍ ആന്‍റണി ഇക്കുറി സിറ്റിംഗ് എംപിയായ ആന്‍റോ ആന്‍റണിയെ തോല്‍പിക്കും. അവിടുത്തെ ഹിന്ദു വോട്ടര്‍മാരും അനില്‍ ആന്‍റണിയ്‌ക്ക് വോട്ട് ചെയ്യും. മസാച്ചുസെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ബിരുദമെടുത്തയാളാണ് അനില്‍ ആന്‍റണി. അദ്ദേഹം 40,000 വോട്ടുകള്‍ക്കെങ്കിലും അവിടെ ജയിക്കും. തോമസ് ഐസക്ക് കേന്ദ്രത്തില്‍ പോയിട്ട് വലിയ കാര്യമില്ലെന്ന് പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ക്ക് അറിയാം. അനില്‍ ആന്‍റണി ജയിച്ചാല്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ എ.കെ. ആന്‍റണിയുടെ മകന്‍ എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ജനങ്ങള്‍ക്ക് അറിയാം. – മാത്യു സാമുവല്‍ പറയുന്നു.
ആന്‍റോ ആന്‍റണിയ്‌ക്ക് നെഗറ്റീവ് വോട്ടുകളുണ്ടെന്ന് കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ്ജും പ്രഖ്യാപിച്ചിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ ഇസ്ലാമിക മതമൗലിക വാദികളെ സഹായിക്കുന്ന നിലപാടുകളാണ്. ഇത് ആന്‍റോ ആന്‍റണിയ്‌ക്ക് ചില നെഗറ്റീവ് വോട്ടുകള്‍ സൃഷ്ടിച്ചേക്കും എന്ന് കരുതുന്നു. ഏറ്റവുമൊടുവില്‍ ഈരാറ്റുപേട്ടയില്‍ സര്‍ക്കാര്‍ സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ ആന്‍റോ ആന്‍റണി മുന്‍ കയ്യെടുത്തത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈരാറ്റുപേട്ട അതിതീവ്ര സ്ഥലമാണെന്നും പൊലീസ് സ്‌റ്റേഷന്‍ കാലാന്തരത്തില്‍ വിപുലീകരിക്കേണ്ടിവരുമെന്നും അതിനാല്‍ ഇവിടെ പൊലീസ് സ്റ്റേഷന്റെ സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു കോട്ടയം എസ് പിയുടെ നിലപാട്.
തോമസ് ഐസക്കിന് പിണറായി വിജയന്‍ തന്നെ ധനമന്ത്രിയെന്ന നിലയില്‍ തുടര്‍ന്ന് സ്ഥാനം നല്‍കാതിരിക്കെ, ഇപ്പോള്‍ പത്തനംതിട്ടയില്‍ ലോക് സഭാ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വലിയ കഥയില്ലെന്ന് പത്തനംതിട്ടക്കാര്‍ക്ക് നന്നായി അറിയാം. മാത്രമല്ല, കിഫ്ബിയ്‌ക്ക് വേണ്ടി മസാല ബോണ്ട് ഇറക്കിയ സംഭവത്തില്‍ ഇഡി ചോദ്യം ചെയ്യാനും ഇരിക്കുകയാണ്. ഇടതുമുന്നണിയ്‌ക്കകത്ത് തന്നെ വലിയ പ്രതിച്ഛായാനഷ്ടം സംഭവിച്ച തോമസ് ഐസക്കിന് വലിയ സാധ്യത ഇല്ല എന്നാണ് പൊതുവായ വിലയിരുത്തല്‍.
“രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അറിയാം. മോദി തന്നെയാണ് ഇന്ത്യ ഭരിയ്‌ക്കാന്‍ പോകുന്നത്. അപ്പോള്‍ ആ മോദിയുടെ കൈകള്‍ക്ക് കരുത്ത്പകരുകയാണ് വേണ്ടതെന്ന് പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അറിയാമെന്നും അനില്‍ ആന്‍റണി പറയുന്നു. 2019നേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് മോദി ഇക്കുറി തെരഞ്ഞെടുപ്പ് ജയിക്കും. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു പ്രസക്തിയുമില്ല. കോണ്‍ഗ്രസ് വെറും ദക്ഷിണേന്ത്യയില്‍ ഒതുങ്ങി. മാര്‍ക്സിസിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമേയുള്ളൂ. അവര്‍ മറ്റിടങ്ങളില്‍ വട്ടപ്പൂജ്യമായി മാറിക്കഴിഞ്ഞു. അദ്ദേഹം 17ന് കേരളത്തില്‍ വരികയാണ്. ഇന്ത്യയെ തന്നെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം.- അനില്‍ ആന്‍റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: