Categories: World

പാകിസ്ഥാന്‍ കേന്ദ്രമന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; തീരുമാനം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ

Published by

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ കേന്ദ്ര കാബിനറ്റ് അതിന്റെ രൂപീകരണത്തെക്കുറിച്ചുള്ള കൂടിയാലോചനകള്‍ക്ക് ശേഷം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് രാജ്യത്തിന്റെ 24ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്‌ക്ക് ശേഷമാണ് മന്ത്രിസഭ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

പുതിയ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിനൊപ്പം രാഷ്‌ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. തുടക്കത്തില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്റെ മന്ത്രിസഭ ചെറുതായി നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ മന്ത്രിസഭയില്‍ മുന്‍ ധനമന്ത്രി ഇഷാഖ് ദാറിന് വിദേശകാര്യ മന്ത്രിയുടെ വകുപ്പ് നല്‍കുമെന്നും താരിഖ് ഫത്തേമി പ്രധാനമന്ത്രിയുടെ വിദേശകാര്യങ്ങളില്‍ പ്രത്യേക സഹായിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. കൂടാതെ, ധനകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടം ഔറംഗസേബ് ഖാനും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി മൊഹ്‌സിന്‍ നഖ്‌വിക്ക് ആഭ്യന്തര മന്ത്രാലയം നല്‍കുമെന്നും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്‌തേകാംഇ പാകിസ്ഥാന്‍ പാര്‍ട്ടി (ഐപിപി) നേതാവ് അബ്ദുള്‍ അലീം ഖാനും പിഎംഎല്‍എന്‍ രാഷ്‌ട്രീയക്കാരനായ അമീര്‍ മുഖവും ഫെഡറല്‍ കാബിനറ്റില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, മുത്തഹിദ ക്വാമി മൂവ്‌മെന്റ്പാകിസ്താനും (എംക്യുഎംപി) കാബിനറ്റില്‍ രണ്ട് മന്ത്രാലയങ്ങള്‍ നല്‍കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by