തിരുവനന്തപുരം: സംസ്കൃത ഭാഷയെ വൃത്തികെട്ട ഭാഷ എന്ന് തമിഴ് എഴുത്തുകാരന് ജയമോഹന് അധിക്ഷേപിച്ചപ്പോള്‍ കയ്യടിച്ചവരാണ് മലയാളികള്‍. കമ്മികളും സുഡാപ്പികളും ആഘോഷിച്ചു. സംസ്കൃതം വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയാണെന്നുള്ള ഇടതുപക്ഷ ഹിന്ദുവിരുദ്ധരുടെ വ്യാജപ്രചരണങ്ങള്‍ക്കുള്ള അംഗീകാരമായി.
സംസ്കൃതം ഭാരതത്തിന്റെ ആത്മീയഭാഷയാണ്. ഭാരതത്തില്‍ സംസ്കൃത ഭാഷ ഉയര്‍ന്ന ജാതിയുടെ ഭാഷയായി ഒരിക്കലും അവരോധിച്ചിട്ടില്ല. വാല്മീകിയായി മാറിയ രത്നാകരനും മുക്കുവ കുലത്തില്‍ ജനിച്ച വദവ്യാസനും ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ശ്രീനാരായണ ഗുരുദേവനും എല്ലാവരും സംസ്കൃത പണ്ഡിതന്മാരായിരുന്നു. എന്നതെല്ലാ മറന്നുകൊണ്ടായിരുന്നു ജയമോഹന് ജയ് വിളിച്ചത്.
ജയമോഹനിലെ ‘ജയ’വും സംസ്കൃതമാണ്. നൂറ് സിംഹാസനങ്ങള്‍ എന്ന അദ്ദേഹത്തിന്റെ വിഖ്യാത രചനയിലെ സിംഹാസനം എന്നതും സംസ്കൃതപദം ആണ്. ഇതൊക്കെ ആദ്യം മാറ്റട്ടെ എന്ന് കളിയാക്കിയവരും ഉണ്ട്. എങ്കിലും കയ്യടിച്ചവരായിരുന്നു ഏറെയും. അവരുടെ മുഖത്തടിച്ചിരിക്കുകയാണ് തമിഴിലെ ഇടതുബുദ്ധിജീവിപട്ടം അണിയുന്ന ജയമോഹന്.
മലയാളികള്‍ വെറു പെറുക്കികളും കുടിച്ച് കൂത്താടുന്നവരും എന്നാണ് ജയമോഹനന്റെ വിലയിരുത്തല്‍. മലയാളികളുടെ സംസ്കാരത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍.മരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ പോലും മയക്കുമരുന്ന് കേസില്‍ കുടുങ്ങുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. തുടങ്ങി രൂക്ഷ വിമര്‍ശനമാണ് ജയമോഹന് നടത്തിയത്
മലയാളികളയെും മലയാള സിനിമയെയും അടച്ച് ആക്ഷേപിക്കുന്ന പരാമര്‍ശങ്ങളോട് പ്രതികരിക്കാനാകതെ കുഴയുകയാണ് നേരത്തെ അദ്ദേഹത്തെ ആഘോഷിച്ചവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: