കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത 4 ശതമാനം വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ, സംസ്ഥാന സര്‍ക്കാരും ജീവനക്കാരുടെ ക്ഷാമബത്ത 2 ശതമാനം വര്‍ദ്ധിപ്പിച്ചുവെങ്കിലും എവിടെ നിന്നെടുത്തു കൊടുക്കുമെന്ന് ആര്‍ക്കുമറിയില്ല.
2024 ജനുവരിയിലെ ഗഡുവാണ് കേന്ദ്രം നല്കിയതെങ്കില് 2021 ജനുവരിയിലേതാണ് സംസ്ഥാനം നല്‍കിയത്. ആറു ഗഡുക്കളായി 19 ശതമാനം ഡി.എ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കാന് ബാക്കിയുണ്ട്.
തിരഞ്ഞെടുപ്പ് മുന്നില്‍ വന്നു നില്‍ക്കെ ജീവനക്കാരെ പ്രതിഷേധത്തിലേക്കു തള്ളിവിടാതിരിക്കാനാണ് ഡി.എ പ്രഖ്യാപനം നടത്തിയതെങ്കിലും എവിടെ നിന്നെടുത്തു കൊടുക്കുമെന്ന് ഒരു നിശ്ചയവുമില്ല. കുടിശിക തുക പ്രതീക്ഷിക്കുകയേ വേണ്ടെന്ന് സര്‍ക്കാര്‍ ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: