കോട്ടയം: നിരന്തരം ഉണ്ടാകുന്ന തകരാറുകള്‍ ഇപോസ് (ഇലക്ട്രോണിക് പോയിന്റ് ഒഫ് സെയില്‍ ) സംവിധാനത്തിന്റെ പ്രവര്‍ത്തന മികവു സംബന്ധിച്ച് സംശയമുണര്‍ത്തുന്നു. പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഏര്‍പ്പെടുത്തിയ പല ഇലക്ട്രോണിക് സംവിധാനവും വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ല.
ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച കെ.സ്മാര്‍ട്ട് പല പല പ്രശ്‌നങ്ങളില്‍ ഉഴലുകയാണ്. ഈ സംവിധാനം വഴിയുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് എടുക്കല്‍ മന്ദഗതിയിലായത് കെട്ടിട ഉടമകളില്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്യുന്നുണ്ട്..
മസ്റ്ററിംഗ് നിർത്തി വച്ചിട്ടും റേഷന്‍ ഇ പോസ് മെഷിന്‍ വേണ്ട വിധം പ്രവര്‍ത്തിക്കാതെ വരുന്നതാണ് ഇത്തരം സംവിധാനങ്ങളുടെ പൊതുവായ ന്യൂനതയിലേക്ക് വിരല്‍ചൂണ്ടുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങളോട് ഇടതു പ്രസ്ഥാനങ്ങള്‍ എക്കാലവും കാണിച്ചുപോന്ന അലസ സമീപനത്തിന്റെ തുടര്‍ച്ചയായി വേണം റേഷന്‍ ഇ പോസ് സംവിധാനത്തിന്റെ തകരാറുകളെയും വിലയിരുത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: