Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയെ വേട്ടയാടാന്‍ ഇടത്- കോണ്‍ഗ്രസ് ശ്രമം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 11, 2024, 08:58 am IST
in Kerala

തൃശൂര്‍: പ്രചാരണരംഗത്ത് ജനപ്രീതി നേടി വന്‍ മുന്നേറ്റം നടത്തുന്ന തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വ്യക്തിപരമായി വേട്ടയാടാന്‍ എല്‍ഡിഎഫ്- യുഡിഎഫ് ശ്രമം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്‍പ് തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളും മറ്റുമായി മണ്ഡലത്തില്‍ സജീവമായിരുന്നു സുരേഷ് ഗോപി.

തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ നിരവധി പേരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹത്തിനായി. 2019 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന്
ഒരു കോടി രൂപ നല്‍കി. ഈ ഇടപെടലുകളിലൂടെ വന്‍ ജനപിന്തുണയാണ് തൃശൂരില്‍ സുരേഷ് ഗോപിക്ക് ലഭിക്കുന്നത്. മറ്റ് രണ്ടു മുന്നണികളെയും വിറളി പിടിപ്പിക്കുന്നതും ഈ ജനപിന്തുണ തന്നെ.

ഇതോടെ തുടര്‍ച്ചയായി സുരേഷ് ഗോപിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമാണ് രണ്ടു മുന്നണികളും സ്വീകരിക്കുന്നത്. തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ അദ്ദേഹം സമര്‍പ്പിച്ച കിരീടത്തെ ചൊല്ലിയായിരുന്നു ആദ്യം വിവാദം സൃഷ്ടിച്ചത്. ഒടുവില്‍ പള്ളി ഭാരവാഹികള്‍ തന്നെ സത്യം വെളിപ്പെടുത്തിയതോടെ ഈ വിവാദത്തിന്റെ മുനയൊടിഞ്ഞു. തന്റെ കഴിവിനൊത്ത കിരീടമാണ് സമര്‍പിച്ചതെന്ന സുരേഷ് ഗോപിയുടെ മറുപടിയും കൂടിയായപ്പോള്‍ വിവാദക്കാര്‍ മുങ്ങി.

തുടര്‍ന്നും സുരേഷ് ഗോപിയെ കേന്ദ്രീകരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതില്‍ ഒടുവിലത്തെതാണ് ആളില്ലാത്തതിന് കഴിഞ്ഞദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ ശാസിച്ചു എന്ന മട്ടില്‍ പുറത്തുവന്ന വാര്‍ത്ത. പുതുക്കാട് മണ്ഡലത്തിലെ ശാസ്താംപൂവ്വം ട്രൈബല്‍ കോളനിയില്‍ രണ്ട് ബാലന്മാരെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവിടെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. ഇതിനിടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തോ എന്ന് അവരോട് ആരാഞ്ഞു. ഇല്ല എന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ബിജെപി ബൂത്ത് ഭാരവാഹികളെ അദ്ദേഹം ശാസിച്ചത്. അവര്‍ ചെയ്യേണ്ട ജോലി അവര്‍ ചെയ്യണം എന്നാണ് പറഞ്ഞത്. എങ്കിലേ ഞാന്‍ ചെയ്യേണ്ട ജോലി എനിക്ക് കൃത്യമായി ചെയ്യാന്‍ കഴിയുകയുള്ളൂ. സുരേഷ് ഗോപി വിശദീകരിച്ചു. അതിനെയാണ് വക്രീകരിച്ച് ചില മാധ്യമങ്ങള്‍ വലിയ വിവാദമായി പെരുപ്പിച്ചത്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്‍പ് തന്നെ സുരേഷ് ഗോപിയെ വേട്ടയാടാന്‍ ഇക്കൂട്ടര്‍ ശ്രമം ആരംഭിച്ചിരുന്നു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന് പ്രചരിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ മകളുടെ വിവാഹം പോലും വിവാദമാക്കാന്‍ ശ്രമമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ ഗുരുവായൂരില്‍ മറ്റ് വിവാഹങ്ങള്‍ മുടങ്ങും എന്നായിരുന്നു പ്രചരണം.

2019 ല്‍ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമ്പോള്‍ പതിനൊന്ന് ദിവസം മാത്രമാണ് പ്രചരണത്തിന് ലഭിച്ചത്. അന്ന് പ്രചരണം തുടങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരമാണ് സുരേഷ് ഗോപി അവസാന നിമിഷം രംഗത്ത് വന്നത്. തുഷാര്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും കോവിഡ് മൂലം അദ്ദേഹത്തിന് കൃത്യമായി പ്രചരണത്തിന് എത്താന്‍ കഴിഞ്ഞില്ല. എന്നിട്ടും രണ്ടു തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റമാണ് സുരേഷ് ഗോപി ഉണ്ടാക്കിയത്. ഇക്കുറി അങ്ങനെയല്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം മണ്ഡലത്തിലുണ്ട്. നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മറ്റ് സ്ഥാനാര്‍ത്ഥികളേക്കാള്‍ പ്രചരണത്തില്‍ ഏറെ മുന്നിലുമാണ്. ജനങ്ങള്‍ക്ക് സുരേഷ് ഗോപിയെ ഇഷ്ടവുമാണ്.

ഇതോടെ പരാജയം മണത്ത് തുടങ്ങിയ ഇടത്- കോണ്‍ഗ്രസ് പാളയങ്ങള്‍ അറ്റകൈയായി സുരേഷ് ഗോപിയുടെ പ്രതിഛായ തകര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത അധിക്ഷേപങ്ങളാണ് അവര്‍ നടത്തുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു.

Tags: suresh gopiLoksabha Election 2024LDF - Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.