അടിവാരം(വയനാട്): ഹൈന്ദവ സംസ്കൃതി നിലനിര്‍ത്തിയതില്‍ വനവാസി സമൂഹത്തിന്റെ പങ്ക് വലുതാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. പതിനാലാമത് കരിന്തണ്ടന് സ്മൃതിദിനത്തില്‍ അടിവാരത്ത് നടന്ന അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ സനാതന സംസ്കാരത്തിലെ അതിഥി ദേവോ ഭവ എന്ന മഹത്തായ സംസ്കാരം എന്നും നെഞ്ചിലേറ്റുന്നവരാണ് വനവാസി വിഭാഗം. ഇന്നും സനാതന സംസ്കൃതിക്ക് കോട്ടം തട്ടാതെ സൂക്ഷിക്കുന്നതും ഗോത്രവര്‍ഗ ജനതയാണ്. രാഷ്ട്രനിര്മ്മിതിയില്ത്തന്നെ നഗരവാസികളേക്കാള്‍ കൂടുതല്‍ പങ്ക് വഹിക്കുന്നതും ഗോത്രസമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
സ്മൃതി ദിനത്തോട് അനുബന്ധിച്ച് നടന്ന സ്മൃതിയാത്ര കരിന്തണ്ടന്റെ പിന്‍തലമുറയില്‍പെട്ട ചാല മൂപ്പന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യാത്ര വൈകിട്ട് മൂന്നിന് ലക്കിടി ചങ്ങല മരത്തില്‍ സമാപിച്ചു. സമാപന സമ്മേളനം ആര്‍എസ്എസ് സംസ്ഥാന സേവാ പ്രമുഖ് എം.സി. വല്സന് ഉദ്ഘാടനം ചെയ്തു.
പദ്മനാഭന് ചീക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. നിഖില്‍ വൈത്തിരി സ്വാഗതവും അനന്തന് മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ പര്യാവരണ സംയോജക് സി.കെ. ബാലകൃഷ്ണന്, യു.എന്‍. ഹരിദാസ്, ഗോപാലകൃഷ്ണന്, കെ.ജി. സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: