Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈയെ എറിഞ്ഞിട്ടു, വിദര്‍ഭയ്‌ക്കും പതറിയ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 01:24 am IST
in Cricket
ശര്‍ദൂല്‍ ഠാക്കൂര്‍

ശര്‍ദൂല്‍ ഠാക്കൂര്‍

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇത്തവണത്തെ കിരീടാവകാശിയെ കണ്ടെത്താനുള്ള യുദ്ധം തുടങ്ങി. വാംഖഡെ സ്റ്റേഡിയത്തില്‍ തുടങ്ങിയ പോരാട്ടത്തില്‍ ആദ്യ ദിനം നേട്ടം കൊയ്തത് ബൗളര്‍മാര്‍. ആതിഥേയരായ മുംബൈയെ വിദര്‍ഭ 224 റണ്‍സില്‍ എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങില്‍ 31 റണ്‍സെടുക്കുമ്പോഴേക്കും വിദര്‍ഭയ്‌ക്ക് നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റുകള്‍.

എട്ടാം നമ്പറില്‍ ഇറങ്ങിയ ഭാരത ഓള്‍റൗണ്ടര്‍ ശര്‍ദൂല്‍ ഠാക്കൂറിന്റെ(75) അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് മുംബൈയ്‌ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്. ടീം ടോട്ടല്‍ 200 കടന്നതിന് കാരണക്കാരന്‍ ഠാക്കൂര്‍ മാത്രമാണ്. വാംഖഡെയിലെ പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമായപ്പോള്‍ മുംബൈയുടെ ഓപ്പണര്‍മാര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

വിദര്‍ഭയാണ് ടോസ് നേടിയത്. പൃഥ്വി ഷാ(46)യും ഭൂപെന്‍ ലല്‍വാനിയും(37) ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടിന്റെ തുടക്കം ഗംഭീരമായിരുന്നു. ഇരുവരും ചേര്‍ന്ന് 20 ഓവറിനുള്ളില്‍ സ്‌കോര്‍ 80 റണ്‍സ് കടത്തി. 20-ാം ഓവറിന്റെ അവസാനപന്തില്‍ യാഷ് ഠാക്കൂറിന്റെ പന്തില്‍ ഭൂപെന്‍ ലല്‍വാനി പുറത്തായി. യാഷിന്റെ ആദ്യ വിക്കറ്റ് നേട്ടം വിദര്‍ഭയ്‌ക്ക് മികച്ചൊരു വഴിത്തിരിവായി. അധികം വൈകാതെ ഹര്‍ഷ് ദുബേയുടെ പന്തില്‍ പൃഥ്യി ഷാ ക്ലിന്‍ ബൗള്‍ഡായി മടങ്ങി. പിന്നീട് ക്രീസിലെത്തുന്ന മുംബൈ ബാറ്റര്‍മാര്‍ വളരേ വേഗം തിരിച്ചുപൊയ്‌ക്കൊണ്ടിരിക്കുന്ന കാഴ്‌ച്ചയാണ് വാംഖഡെ കണ്ടുകൊണ്ടിരുന്നത്.

81 റണ്‍സില്‍ ആദ്യ വിക്കറ്റ് വീണ മുംബൈ 111 റണ്‍സിലെത്തുമ്പോള്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ച മുന്നില്‍ കണ്ടു. എട്ടാം നമ്പര്‍ ബാറ്ററായി ക്രീസിലെത്തിയ ശര്‍ദൂല്‍ ഠാക്കൂര്‍ ഒന്നും കൂസാതെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ തുടങ്ങി. 69 പന്തുകല്‍ നേരിട്ട് എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതമാണ് താരം 75 റണ്‍സ് അടിച്ചുകൂട്ടിയത്. ഇന്നിങ്‌സിലെ ഏക അര്‍ദ്ധസെഞ്ചുറിക്കാരനായാണ് ശര്‍ദൂല്‍ അവസനാ ബാറ്ററായി പുറത്തായത്. താരം ക്രീസില്‍ നില്‍ക്കെ ഷംസ് മുലാനി(13), തനൂഷ് കോട്ടിയാന്‍(എട്ട്), തുഷാര്‍ ദേശ്പാണ്ഡെ(14) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഉമേഷ് യാദവ് ആണ് ഠാക്കുറിനെ പുറത്താക്കി മുംബൈ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഠാക്കൂര്‍ ക്രീസിലെത്തിയ ശേഷം 113 റണ്‍സ് ആണ് മുംബൈ നേടിയത്.

വിദര്‍ഭയ്‌ക്കായി ഹര്‍ഷ് ദുബേയും യാഷ് ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം നേടി. അപകടം വിതച്ച ശര്‍ദൂലിനെ പുറത്താക്കിയ ഉമേഷ് യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ആദിത്യ താക്കറെ ഒരു വിക്കറ്റും വിദര്‍ഭയ്‌ക്കായി സംഭാവന ചെയ്തു.

ടോസ് വിജയിച്ചുകൊണ്ടുള്ള തീരുമാനം ശരിയായിരുന്നുവെന്ന ആശ്വാസത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയെയും കാത്തിരുന്നത് ബൗളിങ്ങിന് മൂര്‍ച്ഛ കൂടിയ വാംഖഡെയിലെ പിച്ച് ആണ്. മുംബൈ ഇന്നിങ്‌സിന് ഒരു പിരധി വരെ ആശ്വാസമായ ശര്‍ദൂല്‍ ഠാക്കൂര്‍ ബൗളിങ്ങിലും തിളങ്ങുന്ന കാഴ്‌ച്ചയോടെയാണ് അവരുടെ ബൗളിങ്ങും തുടങ്ങിയത്. ഇന്നിങ്‌സ് തുടങ്ങി മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ ധ്രൂവ് ഷോറിയെ(പൂജ്യം) ലെഗ് ബിഫോറാക്കി ശര്‍ദൂല്‍ മുംബൈയ്‌ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഇതിനെ പിന്‍പറ്റി ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റുമായി മിന്നി. അമാന്‍ മൊഖാദെയെ(എട്ട്) പുറത്താക്കിയ കുല്‍കര്‍ണി അധികം വൈകാതെ അപകടകാരിയായ ബാറ്റര്‍ കരുണ്‍ നായരെ പൂജ്യത്തിന് മടക്കി. വിദര്‍ഭ ഓപ്പണര്‍ അഥര്‍വ ടായിഡെ 21 റണ്‍സുമായി ക്രീസില്‍ നില്‍പ്പുണ്ട്. അഞ്ചാമനായി എത്തിയ ആദിത്യ താക്കറെയാണ് കൂടെയുള്ളത്.

Tags: mumbaishardul thakurRanji Trophy CricketVidarbha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

News

രണ്ടുവർഷത്തിൽ മഹാരാഷ്‌ട്രയിൽ കാണാതായത് ഒരു ലക്ഷത്തി 17 ആയിരത്തിലേറെ സ്ത്രീകളെ!! കണ്ടെത്താനുള്ളത് 31,000 പേരെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.