വാഷിംഗടണ്‍: യുക്രൈയിനില്‍ റഷ്യന്‍ ആണവ ആക്രമണം തടയുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക പങ്ക് വഹിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. യുക്രൈനില്‍ റഷ്യ നടത്തുന്ന ആണവ ആക്രമണം നേരിടാന്‍ അമേരിക്ക തയാറെടുത്തു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്ളാഡിമിര്‍ പുടിനെ സമീപിച്ചതും ഒപ്പം മറ്റ് രാജ്യങ്ങളുടെ ഇടപെടലും ആണവ ദുരന്തം ഒഴിവാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. റഷ്യ യുക്രൈനില്‍ ആണവാക്രമണം നടത്തുമെന്ന് അമേരിക്കയിലെ ജോ ബൈഡന്‍ ഭരണകൂടം കരുതിയിരുന്നു.
നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഇടപെടലുകള്‍ മാത്രമല്ല ആണവാക്രമണം ഒഴിവാക്കാന്‍ പരസ്യ പ്രസ്താവനകളും നടത്തിയത് പ്രതിസന്ധി ഒഴിവാക്കിയെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയെ ഇന്ത്യ നേരിട്ട് വിമര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും, ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പറഞ്ഞതും സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: