തിരുവനന്തപുരം: ‘പേടി മൂലം ഞാന്‍ ചന്ദനക്കുറി തൊടാറില്ല’ എന്ന പത്മജ വേണുഗോപാലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേരളം എവിടെ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ വലിയ ഉദാഹരണം മാത്രം. എല്ലാം മലയാളമാസം ഒന്നാം തീയതി ഗുരുവായൂരില്‍ പോയി കണ്ണനെ വണങ്ങിയിരുന്ന സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്റെ മകളാണ് ഇതു പറഞ്ഞത് എന്നതാണ് ശ്രദ്ധേയം.
ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെ ജനം ടിവിയക്ക് നല്കിയ അഭിമുഖത്തിലാണ് തനിക്കിനി പേടിക്കാതെ ചന്ദനം നെറ്റിയില്‍ തൊടാമല്ലോ എന്ന ആശ്വാസം പത്മജ പ്രകടിപ്പിച്ചത്.
‘ചന്ദനക്കുറി തൊടാന്‍ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. പക്ഷെ അത് തൊട്ടാല്‍ ഉടനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാല്‍ ഉടനെ ഉള്ളില്‍ പോയി തുടച്ച് കളഞ്ഞ് പുറത്തേക്ക് വരു’ പത്മജ വെളുപ്പെടുത്തി. ഒരു കാലത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യം ഭരിച്ച കോണ്‍ഗ്രസ് ആരെയാണ് പേടിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമാണിത്.
കോണ്‍ഗ്രസ് നേതാവ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ചെറുപ്പകാലം മുതല്‍ തൊട്ടിരുന്ന കുറി പെട്ടന്ന് മായിച്ചത് നേരത്തെ വിവാദമായിരുന്നു. കാസര്‍കോട് മത്സരിക്കാന്‍ എത്തിയപ്പോളായിരുന്നു അത്.
ഉണ്ണിത്താനെ വിദ്യാര്‍ത്ഥികാലം മുതല്‍ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം ചാര്‍ത്തിയ സുന്ദരമായ മുഖത്തോടെയേ കേരളം കണ്ടിട്ടുള്ളൂ. 2019 ഏപ്രില്‍ മുതല്‍ ആ തിലകം നാമാരും കാണാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പത്മജയുടെ വാക്കുകളില്‍ തെളിയുന്നത്
കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞ് കോണ്‍ഗ്രസ് അകറ്റിനിര്‍ത്തരുതെന്ന് എ കെ ആന്റണി അടുത്തകാലത്ത് പറഞ്ഞതും കൂട്ടിവായിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: