Categories: Kerala

‘പേടി കാരണം ചന്ദനക്കുറി തൊടാറില്ല’, – പത്മജയുടെ ഈ വാക്കുകള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ പ്രചാരണായുധമാക്കി ബിജെപി

പേടി കാരണം ഞാന്‍ ചന്ദനക്കുറി തൊടാറില്ലെന്ന കെ.പത്മജയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്‍റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ അഖിലേന്ത്യാതലത്തില്‍ തന്നെ പ്രചാരണായുധമാക്കി ബിജെപി. ഹിന്ദു സംസ്കാരത്തോട്, ഹിന്ദു ധര്‍മ്മത്തോട് കോണ്‍ഗ്രസിന് എത്ര വെറുപ്പാണെന്ന് തെളിയിക്കാനാണ് പത്മജയുടെ ഈ വാക്കുകള്‍ ബിജെപി ഉപയോഗിക്കുന്നത്.

Published by

ന്യൂദല്‍ഹി: പേടി കാരണം ഞാന്‍ ചന്ദനക്കുറി തൊടാറില്ലെന്ന കെ.പത്മജയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ അഖിലേന്ത്യാതലത്തില്‍ തന്നെ പ്രചാരണായുധമാക്കി ബിജെപി. ഹിന്ദു സംസ്കാരത്തോട്, ഹിന്ദു ധര്‍മ്മത്തോട് കോണ്‍ഗ്രസിന് എത്ര വെറുപ്പാണെന്ന് തെളിയിക്കാനാണ് പത്മജയുടെ ഈ വാക്കുകള്‍ ബിജെപി ഉപയോഗിക്കുന്നത്.

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കേരളത്തില്‍ പേടി കാരണം ചന്ദനക്കുറി തൊടാറില്ലെന്ന് പ്രസ്താവന പത്മജ വേണുഗോപാല്‍ നടത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ് എത്ര ഹിന്ദുവിരുദ്ധമാണെന്ന് തെളിയിക്കുന്ന ഒന്നാണ് പത്മജയുടെ വാക്കുകള്‍.

“പേടി മൂലം ഞാന്‍ ചന്ദനക്കുറി തൊടാറില്ല. ചന്ദനക്കുറി തൊടാന്‍ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. പക്ഷെ അത് തൊട്ടാല്‍ ഉടനെ അവര്‍ (കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍) എന്റെ മുഖത്തേക്ക് നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാല്‍ ഉടനെ ഉള്ളില്‍ പോയി തുടച്ച് കളഞ്ഞ് പുറത്തേക്ക് വരു”- പത്മജ  ജനം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.

പത്മജയുടെ അഭിമുഖത്തിന്റെ ഈ ഭാഗത്തിന്റെ വീഡിയോ ബിജെപിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പ്രചാരണ ആയുധമാക്കുന്നുണ്ട്. പത്മജ പറയുന്ന വാക്കുകള്‍ ഹിന്ദിയില്‍ വിശദീകരിക്കുന്നുമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by