ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ പാതാ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം കാര്യവട്ടത്തെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ രാവിലെ 11.30നാണ് പരിപാടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചടങ്ങില്‍ ദേശീയ പാത 66ല്‍ മുക്കോല മുതല്‍ കേരളം/തമിഴ്നാട് അതിര്‍ത്തി വരെയുള്ള 4 വരി പാതയും തലശ്ശേരി മുതല്‍ മാഹി ബൈപ്പാസ് വരെയുള്ള നാലു ലെയ്നിംഗും ഉദ്ഘാടനം ചെയ്യും. 2796 കോടി രൂപയുടെ പദ്ധതികള്‍ക്ക് 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: