ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് മനീഷ് ഖണ്ഡൂരി ബിജെപിയില്‍ ചേര്‍ന്നു. ഡെറാഡൂണിലെ ബിജെപി ഓഫീസില്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ സാന്നിധ്യത്തിലായിരുന്നു ഖണ്ഡൂരി ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാക്കളായ ദുഷ്യന്ത് കുമാര്‍ ഗൗതം, സംസ്ഥാനത്തെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മഹേന്ദ്ര ഭട്ട് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസമാണ് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. വ്യക്തിപരമായ താല്പര്യങ്ങള്ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം മനീഷ് ഖണ്ഡൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൗരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു മനീഷ് ഖണ്ഡൂരി. ഉത്തരാഖണ്ഡ് നിയമസഭാംഗമായ ഋതു ഖണ്ഡൂരിയുടെ സഹോദരന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: