കായംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ബിജെപി ദക്ഷിണമേഖല ഉപാദ്ധ്യക്ഷന്‍ കായംകുളം കല്ലുംമൂട്, ഭാഗ്യഭവനത്തില്‍ ഡി.അശ്വനിദേവിന്റെ (56) ഭൗതികശരീരം വന്ജനാവലിയോടെ ഇന്നലെ വൈകിട്ട് സംസ്ക്കരിച്ചു. മാതാപിതാക്കളുടെ ശവകുടീരത്തിന് സമീപമാണ് ചിതയൊരുക്കിയത്. മൂത്ത സഹോദരിയുടെ മകന് രാജ്മോഹനനും, സഹോദരിയുടെ മകളുടെ മകന് ഏഴുവയസ്സുകരാന് അനന്തപത്മനാഭനുമാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
രാവിലെ മുതല്‍ സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കായംകുളം താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം 12 മണിയോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. തുടര്‍ന്ന് കായംകുളത്തെ ബിജെപിആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിച്ചു. തുടര്‍ന്ന് കായംകുളം നഗരസഭാ കാര്യാലയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ച ഭൗതിക ശരീരത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.ശശികലയുടെ നേതൃത്വത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.അശ്വനിദേവ് കൗണ്‍സിലറായിരുന്ന വാര്‍ഡുകളില്‍ കൂടി നൂറുകണക്കിന് പ്രവര്‍ത്തകരും, നാട്ടുകാരും വിലാപയാത്രയായി വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നഗരസഭ കാര്യാലയത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. പിന്നിട് അശ്വനിയുടെ ഭവനത്തിലെത്തി സഹോദരങ്ങളെ ആശ്വസിപ്പിച്ചു. വീട്ടിലെത്തിച്ച ഭൗതികശരീരത്തില്‍ പാര്‍ട്ടി പതാക ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍ അണിയിച്ചു.
ആലപ്പുഴ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, സംസ്ഥാന സഹസംഘടനാ
സെക്രട്ടറി വി.സുശികുമാര്‍, സംഘടനാ സെക്രട്ടറി സി.ബാബു, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡവലപ്പ്മെന്റ് മാനേജര്‍ ജി.ഉണ്ണികൃഷ്ണന്, കായംകുളം എംഎല്‍എ അഡ്വ: യു.പ്രതിഭ, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് സി.ജെ. മധു പ്രസാദ്, സഹകാര്യവാഹ് സതീഷ്, പ്രാന്ത കാര്യകാരി സദസ്യന്‍ എം.ആര്. പ്രസാദ്, ബിജെപിസംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്, ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമന്, സെക്രട്ടറി ബി.കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്. നായര്‍, മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാംദാസ്, വെള്ളിയാംകുളം പരമേശ്വരന്, കെ.ജി. കര്‍ത്ത, വിമല്‍ രവീന്ദ്രന്, വി.എസ്. ജിതിന്‍ദേവ്,അഡ്വ.അരുണ്‍ പ്രകാശ്,പുളിയറവേണുഗോപാല് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: