തിരുവനന്തപുരം: തൃശൂര്‍ ജില്ലയില്‍ സുരേഷ് ഗോപിയെ ഗുണ്ടായിസത്തിലൂടെ മുട്ടുകുത്തിക്കാന്‍ സിപിഎം സിപിഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം തിരുമംഗലം ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ സുരേഷ് ഗോപിയെ പ്രതിഷേധ മുദ്രാവാക്യത്തിലൂടെ പേടിപ്പിച്ചോടിപ്പാക്കാന് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. പക്ഷെ സുരേഷ് ഗോപി പഴയ ഭരത് ചന്ദ്രന് ഐപിഎസിന്റെ രൂപം കൈക്കൊണ്ട് അവര്‍ക്കെതിരെ നെഞ്ച് വിരിച്ചുനിന്നു. അതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം സുരേഷ് ഗോപിയ്ക്ക് ആര്‍പ്പുവിളിച്ചു.
സിപിഎമ്മിന്റെ അക്ഷയപാത്രമായ കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനെതിരെ പ്രതികരിച്ച സുരേഷ് ഗോപിയെ ഏത് വിധേനെയും തോല്പിക്കുക എന്ന വ്രതത്തിലാണ് സിപിഎമ്മും സിപിഐയും. കയ്യേറ്റത്തിലൂടെ പേടിപ്പിച്ചോടിപ്പിക്കാന്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പക്ഷെ തൃശൂരില്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ തിരുമംഗലം ശിവക്ഷേത്രത്തില്‍ പരാജയപ്പെട്ടു. ഡിവൈഎഫ്ഐ, സിപിഎം, എവൈഎഫ് ഐ, സിപിഐ പ്രവര്‍ത്തകരുടെ രോഷത്തോടെയുള്ള ഗോബാക്ക് വിളികളെ സുരേഷ് ഗോപി നൃത്തം ചെയ്താണ് നേരിട്ടത്. അതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയള്ള വന്‍ ജനാവലി സുരേഷ് ഗോപിയ്ക്ക് ആര്‍പ്പുവിളിച്ചു. വെള്ളിത്തിരയിലെ ഐപിഎസ് ഭരത് ചന്ദ്രന് പേടിച്ചോടാന്‍ തയ്യാറായില്ല. പകരം അവര്‍ക്ക് നേരെ പശ്ചാത്തലത്തിലെ ചെണ്ടമേളത്തിനൊപ്പിച്ച് നെഞ്ച് വിരിച്ച് നൃത്തച്ചുവടുകള്‍ വെയ്ക്കുകയായിരുന്നു. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ സുരേഷ് ഗോപിയ്ക്ക് പിന്തുണ നല്കി ആര്‍പ്പുവിളിച്ചു. ചെങ്കൊടികള്‍ വീശിക്കൊണ്ടായിരുന്നു ഇടത് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ലൈറ്റ് കട്ട് ചെയ്ത് സുരേഷ് ഗോപിയുടെ റോഡ് ഷോ ഇരുട്ടിലാഴ്ത്തി കെഎസ് ഇബി
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിയെ ഭയപ്പെടുത്താന്‍ ശ്രമം നടന്നു. ഇടത് പക്ഷത്തിന് മേല്‍ക്കൈയുള്ള ഇരിങ്ങാലക്കുടയില്‍ റോഡ് ഷോയ്ക്കെത്തിയതായിരുന്നു സുരേഷ് ഗോപി. പക്ഷെ അവിടെ സന്ധ്യയ്ക്ക് റോഡ് ഷോയ്ക്കിടയില്‍ ലൈറ്റ് ഓഫായതോടെ റോഡ് ഷോ ഇരുട്ടിലാണ്ടു. സുരേഷ് ഗോപിയെ തോല്പിക്കാന് കെഎസ് ഇബി ഉദ്യോഗസ്ഥരാണ് ഇത് ചെയ്തതെന്ന് ആരോപണമുണ്ട്. ലൈറ്റ് പോയപ്പോള്‍ മൊബൈല്‍ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അതിനെ നേരിട്ടത്. സുരേഷ് ഗോപി അവിടെയും നൃത്തച്ചുവടുകളായാണ് ഈ നീക്കത്തെ ചെറുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: