Categories: India

കോൺഗ്രസും ആർജെഡിയും പാവങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല ; രാഹുലിനെ പ്രധാനമന്ത്രിയാക്കുക മാത്രമാണ് സോണിയ ഗാന്ധിയുടെ ലക്ഷ്യം: അമിത് ഷാ

സ്വന്തം കുടുംബങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാണ് സോണിയയും ലാലു പ്രസാദ് യാദവെന്നും അദ്ദേഹം തുറന്നടിച്ചു

Published by

പട്‌ന: കോൺഗ്രസിന്റെയും ആർജെഡിയുടെയും ഉന്നതർ എല്ലായ്‌പ്പോഴും തങ്ങളുടെ കുടുംബത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാട്നയിലെ പാലിഗഞ്ച് ഏരിയയിൽ ബിജെപി ഒബിസി മോർച്ചയുടെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കോൺഗ്രസിന്റെ ഉന്നതർ എല്ലായ്‌പ്പോഴും അവരുടെ കുടുംബങ്ങളെ പരിപാലിക്കുന്നു. പിന്നാക്കക്കാരുടെ പേരിൽ, ലാലു-ജി തന്റെ ജീവിതം മുഴുവൻ തന്റെ കുടുംബത്തിന് വേണ്ടിയാണ് ജീവിച്ചത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് സോണിയ ഗാന്ധിയുടെ ഏക ലക്ഷ്യം, അതേസമയം മകനെ മുഖ്യമന്ത്രിയാക്കുകയാണ് ലാലുജിയുടെ ലക്ഷ്യം,” – അദ്ദേഹം പറഞ്ഞു.

ഇരു കൂട്ടരും പാവപ്പെട്ടവർക്കായി ഒന്നും ചെയ്തില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും മാത്രമേ പാവപ്പെട്ടവർക്ക് നല്ലത് ചെയ്യാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by